ചാമക്കാൽ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൊങ്കാല ആഘോഷം മാർച്ച് 14,15 വെള്ളി ശനി ദിവസങ്ങളിൽ നടക്കും
പയ്യാവൂർ: ചാമക്കാൽ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൊങ്കാല ആഘോഷം മാർച്ച് 14,15 വെള്ളി ശനി ദിവസങ്ങളിൽ നടക്കും. 14 ന് രാവിലെ 5.30 ന് നടതുറക്കൽ, അഭിഷേകം, മലർനിവേദ്യം എന്നിവയെ തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉഷപൂജയും നടക്കും. ഉച്ചക്ക് 12 ന് ഉച്ചപൂജ, അന്നദാനം എന്നിവക്ക് ശേഷം വൈകുന്നേരം 4.30 ന് വിവിധ ദേശകാരുടെ കലവറ നിറക്കൽ ഘോഷയാത്ര. 6.30ന് ദീപാരാധന, നിറമാല എന്നിവയും 7 ന് അത്താഴപൂജയും അന്നദാനവും. തുടർന്ന് സാംസ്കാരിക സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ മുഖ്യാതിഥിയായിരിക്കും. സമ്മേളന വേദിയിൽ ബാംബുഡാൻസ്, തിരുവാതിര, കൈകൊട്ടിക്കളി എന്നിവയുമുണ്ടാകും. രണ്ടാം ദിനമായ 15 ന് രാവിലെ 5.30 ന് നടതുറക്കൽ, അഭിഷേകം, മലർനിവേദ്യം എന്നിവക്ക് ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉഷപൂജയും. ഉച്ചക്ക് 12ന് ഉച്ചപൂജയും അന്നദാനവും. വൈകുന്നേരം 6.30 ന് ദീപാരാധന, നിറമാല എന്നിവയെ തുടർന്ന് സർപ്പബലി. 7 ന് അത്താഴപൂജ, ഭഗവതിസേവ. 8 ഭദ്രദീപം തെളിക്കൽ, വലിയ വട്ടളം പായസം, അന്നദാനം എന്നിവയുമുണ്ടായിരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009