തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള ബയോ മൗണ്ടൻ കമ്പനിയുടെ ചെമ്പേരി യുണിറ്റ് പൊതുയോഗം ഏരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ : തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള ബയോ മൗണ്ടൻ കമ്പനിയുടെ ചെമ്പേരി യൂണിറ്റിലെ ഓഹരി ഉടമകളുടെ പൊതു യോഗവും ഇഞ്ചി, മഞ്ഞൾ വിത്തുകളുടെ സൗജന്യ വിതരണവും ഏരുവേശി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി യോഗം ഉദ്ഘാടനം ചെയ്തു. ബയോ മൗണ്ടൻ കമ്പനി ചെമ്പേരി യൂണിറ്റ് ചെയർമാൻ കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. കാർഷിക ഉത്പന്നങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ കോൾഡ് സ്റ്റോറേജ് സ്ഥാപിക്കാൻ ഗ്രാമ പഞ്ചായത്ത് മുൻകൈ എടുക്കുമെന്ന് പ്രസിഡൻ്റ് ഉറപ്പു നൽകി. കൃഷി ഓഫീസർ നൂർജഹാൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മോഹനൻ മൂത്തേടൻ, ഷൈല ജോയ്, പൗളിൻ തോമസ്, പ്രോഗ്രാം ജനറൽ കൺവീനർ സ്കറിയ കളപ്പുര, അബ്രാഹം കാവനാടിയിൽ എന്നിവർ പ്രസംഗിച്ചു. ചെമ്പേരി ലൂർദ് മാതാ ബസലിക്ക അസിസ്റ്റൻ്റ് റെക്ടർ ഫാ.അജേഷ് തുരുത്തേൽ വനിതാ പ്രതിനിധി ഡോളി പനച്ചിക്കലിന് വിത്തുകളുടെ കിറ്റ് നൽകി സൗജന്യ വിത്ത് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മുഴുവൻ ഓഹരി ഉടമകൾക്കും ഇഞ്ചി, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009