തളിപ്പറമ്പ സിഎച്ച് സെന്ററിന്റെ പ്രവർത്തന വിപുലീകരണ ഫണ്ട് സമാഹരണ ക്യാമ്പയിന്റെ ഭാഗമായി ഡിജിറ്റൽ ആപ്പ് ലോഞ്ച് ചെയ്തു.ആപ്പിന്റെ ഉദ്ഘാടനം ഒരു ലക്ഷത്തി ഒരു രൂപ നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
തളിപ്പറമ്പ സിഎച്ച് സെന്ററിന്റെ പ്രവർത്തന വിപുലീകരണ ഫണ്ട് സമാഹരണ ക്യാമ്പയിന്റെ ഭാഗമായി ഡിജിറ്റൽ ആപ്പ് ലോഞ്ച് ചെയ്തു.ആപ്പിന്റെ ഉദ്ഘാടനം ഒരു ലക്ഷത്തി ഒരു രൂപ നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. സി എച്ച് സെന്ററിന് കീഴിൽ നിർമ്മിക്കുന്ന ശിഹാബ് തങ്ങൾ മെമ്മോറിയൽ അപ്പാർട്ട്മെന്റ്സിനും ന്യൂറോ റീഹാബിലിറ്റേഷൻ സെന്ററിനും ആവശ്യമായ 10 കോടി രൂപയുടെ ഫണ്ട് സമാഹരണമാണ് മാർച്ച് 14 മുതൽ ജൂൺ 14 വരെ ആപ്പ് വഴി നടക്കുന്നത്. സി.എച്ച്. സെൻ്ററിൻ്റെ പരിധിയിൽ വരുന്ന മണ്ഡലം, പഞ്ചായത്ത്, ശാഖാ ഘടകങ്ങളുടെയും വിവിധ ഗൾഫ് ചാപ്റ്ററുകളുടെയും കണക്കുകളും വ്യക്തിഗത വിവരങ്ങളും ആപ്പിൽ ലഭ്യമാകും. അതിന് പുറമെ മറ്റ് കേന്ദ്രങ്ങളിലൂടെ വരുന്ന സംഭാവനകൾ ജനറൽ കാറ്റഗറിയിലും ലഭിക്കും. പാണക്കാട് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടും സി.എച്ച്. സെൻ്റർ ജനറൽ സെക്രട്ടറിയുമായ അഡ്വ അബ്ദുൽ കരീം ചേലേരി, ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടരി കെ.ടി. സഹദുല്ല, സി.എച്ച്. സെൻ്റർ പ്രസിഡണ്ട് അഡ്വ.എസ്. മുഹമ്മദ്, ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ,മഹമൂദ് അള്ളാംകുളം, പി.ടി.എ. കോയ മാസ്റ്റർ, ഇഖ്ബാൽ കോയിപ്ര സംബന്ധിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009