യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് മൂന്ന് ന്റെ പരിധിയിൽ വരുന്ന 22 ക്ലബ്ബുകളിൽ നിന്നുള്ള ഭാരവാഹികളുടെ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീകണ്ഠാപുരം നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ സി വി ഹരിദാസൻ നിർവഹിച്ചു.
യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് മൂന്ന് ന്റെ പരിധിയിൽ വരുന്ന 22 ക്ലബ്ബുകളിൽ നിന്നുള്ള ഭാരവാഹികളുടെ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീകണ്ഠാപുരം നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ സി വി ഹരിദാസൻ നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് അധ്യക്ഷനായിരുന്നു. അടുത്തവർഷത്തെ റീജണൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി പി അശോകനെ ഡിസ്ട്രിക്ട് ക്യാബിനറ്റിന് വേണ്ടി ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു. വരുന്ന മൂന്ന് മാസത്തിനുള്ളിൽ പുതുതായി 20 ക്ലബ്ബുകൾ ഡിസ്ട്രിക്റ്റിൽ രൂപീകരിക്കുവാനും, നിലവിലുള്ള ക്ലബ്ബുകളിൽ അംഗസംഖ്യ വർദ്ധിപ്പിക്കുവാനും നിശ്ചയിച്ചു. ലഹരി മാഫിയയുടെ കടന്നുകയറ്റത്തിനെതിരെ ജന മനസ്സ് ഉയർത്തുന്നതിന് വേണ്ടി ഡിസ്ട്രിക്ട് ആഭിമുഖ്യത്തിൽ റാലി നടത്തുവാനും, ഈ മാസം 23ന് ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ വച്ച് മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും ഒരു മഹാസംഗമം നടത്തുവാനും തീരുമാനിച്ചു. ഈ സംഗമത്തിൽ നിരവധി ബോധവൽക്കരണ ക്ലാസുകളും, ക്ലബ്ബ് മെമ്പർമാർക്ക് ആയി പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതാണ്. ഡിസ്ട്രിക്ട് ആഭിമുഖ്യത്തിൽ മാർച്ച് 30, 31 തീയതികളിൽ ആയി മടിക്കേരി കുശാൽനഗർ മൈസൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ടൂർ സംഘടിപ്പിക്കുവാനും നിശ്ചയിച്ചു. ഡിസ്ട്രിക്ട് സെനറ്റർ മാരായ എം ടി പ്രകാശൻ, ജോർജ് ജോസഫ്, അഡ്വക്കേറ്റ് എം കെ വേണുഗോപാൽ, അസോസിയേറ്റ് സെക്രട്ടറി ജോസഫ് മാത്യു എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റുമാർ അവരുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് പുറത്തിറക്കുന്ന ഡയറക്ടറിയുടെ പ്രകാശനത്തെപ്പറ്റി ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ സംസാരിച്ചു. ചടങ്ങിൽ ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ സി വി സ്വാഗതവും, ട്രഷറർ ബിജു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009