പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.
പയ്യാവൂർ : ഗവൺമെൻ്റിൻ്റെ അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പയ്യാവൂർ പഞ്ചായത്ത് അതിദരിദ്ര മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു .വൈസ് പ്രസിഡന്റ് പ്രീത സുരേഷിൻ്റ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. പയ്യാവൂർ പഞ്ചായത്തിലെ 52 അതിദരിദ്രരിൽ 18 പേർക്ക് ഭവനങ്ങൾ നൽകി. 9 പേർക്ക് ഭവന നവീകരണം നൽകുകയുണ്ടായി അവശ്യ രേഖകൾ കൈയ്യിലില്ലാത്ത ആളുകൾക്ക് രേഖകകൾ കൈമാറി. കുടുംബശ്രീയുടെ ഉജ്ജീവനം പരിപാടിയിലൂടെ 6 കുടുംബങ്ങൾക്ക് ഉപജീവനോപാധി നൽകി. 17 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകി വരുന്നു. 46 കുടുംബങ്ങളിൽ മരുന്നുകൾ എത്തിച്ചുമാണ് ഈ പ്രവർത്തനം പൂർത്തികരിച്ചത് അതിദരിദ്ര മുക്തമാകുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് രണ്ട് വർഷത്തിനുള്ളിൽ 1 കോടി 25 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞു. 2025-2026 വാർഷിക പദ്ധതിയിലും ഈ പ്രവർത്തനത്തിന് തുടർച്ച ഉണ്ടാകുമെന്ന് പ്രസിഡൻ്റ് സാജു സേവ്യർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009