യാത്രാ സൗകര്യം ഇല്ലാത്ത ഭവനങ്ങളിലേക്ക് വാഹനം എത്തിക്കാനുള്ള പയ്യാവൂർ ഗ്രാമപഞ്ചായത്തിൻ്റെ ഇടപെടലാണ് വീട്ടുമുറ്റത്ത് ഓട്ടോറിക്ഷയെങ്കിലും പരിപാടി
പയ്യാവൂർ : യാത്രാ സൗകര്യം ഇല്ലാത്ത ഭവനങ്ങളിലേക്ക് വാഹനം എത്തിക്കാനുള്ള പയ്യാവൂർ ഗ്രാമപഞ്ചായത്തിൻ്റെ ഇടപെടലാണ് ഇത്. പയ്യാവൂർ ഗ്രാമപഞ്ചായത്ത് നാട്ടുകൂട്ടങ്ങൾ രൂപികരിച്ച് നടത്തിയ വിവരശേഖരണത്തിൻ്റെ അടിസ്ഥാനത്തിൽ നിരവധി ഭവനങ്ങളിലേക്ക് ഗതാഗത സൗകര്യം ഇല്ല എന്ന് മനസിലാക്കിയിരുന്നു ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്തിൻ്റെ ഫ്രണ്ട് ഓഫീസിൽ സ്ഥാപിച്ചിട്ടുള പരാതിപ്പെട്ടിയിൽ മാർച്ച് 31-ാം തീയതിക്കുള്ളിൽ നിക്ഷേപിക്കേണ്ടതാണ്. ഏപ്രിൽ ഒന്ന് മുതൽ വാർഡ് അടിസ്ഥാനത്തിൽ പരാതികൾ തരം തിരിക്കുകയും ജനപ്രതിനിധികൾ നാട്ടു മധ്യസ്ഥർ എന്നിവരുടെ സഹകരണത്തോട് കൂടി സ്ഥലങ്ങൾ സന്ദർശിച്ച് പ്രശ്നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. വഴിതർക്കങ്ങൾ സംബന്ധിച്ച് കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന പ്രശ്നങ്ങളും അദാലത്തിൽ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009