ഒറോത ഫെസ്റ്റിന്റെ ഒൻപതാം ദിവസം വൈകുന്നേരം നടന്ന സാംസ്‌കാരിക സദസ്സിൽ പ്രശസ്ത സാംസ്‌കാരിക പ്രഭാഷകൻ സുരേഷ് ബാബുവിന്റെ പ്രസംഗം ജനങ്ങളെ ആവേശം കൊള്ളിച്ചു.
ചെമ്പേരി: ഒറോത ഫെസ്റ്റിന്റെ ഒൻപതാം ദിവസം വൈകുന്നേരം നടന്ന സാംസ്‌കാരിക സദസ്സിൽ പ്രശസ്ത സാംസ്‌കാരിക പ്രഭാഷകൻ സുരേഷ് ബാബുവിന്റെ പ്രസംഗം ജനങ്ങളെ ആവേശം കൊള്ളിച്ചു. മലയോരത്തിന്റ നാനാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ അദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ എത്തിയിരുന്നു. എരുവേശ്ശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. എ.ജെ. ജോസഫ്, ജയശ്രീ സുനിൽ, ടെസ്സി ഇമ്മാനുവേൽ എന്നിവർ പ്രസംഗിച്ചു. കേരളാ സ്പെഷ്യൽ ഒളിമ്പിക്സിൽ ജേതാക്കളായ കുട്ടികളെ വേദിയിൽ മെമെന്റോ നൽകി ആദരിച്ചു. രാവിലെ ചെമ്പേരി നിർമല ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രസിദ്ധ കരിയർ ഗുരു ജലിൽ എം എസ്, റോബോട്ടിക് സൈന്റിസ്റ്റ് സുനിൽ പോൾ എന്നിവർ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു. സജീവ് സി ഡി, മാത്യു ജോസഫ്, ഫിലിപ്പ് ജോസ്, ഷാജി വർഗീസ്, ജയശ്രീ, ട്വിങ്കിൾ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009