സംസ്ഥാന ബഡ്ജറ്റില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 13.40 കോടി രൂപ അനുവദിച്ചതായി അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 13.40 കോടി രൂപ അനുവദിച്ചതായി അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു. ധനകാര്യ മന്ത്രിയ്ക്ക് സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങളില്‍ 7 പദ്ധതികള്‍ക്കാണ് 20 ശതമാനം തുക വകയിരിത്തിയിരിക്കുന്നത്. മറ്റുള്ളവയ്ക്ക് ടോക്കണ്‍ തുക മാത്രമാണ് അനുവദിച്ചത്. കരുവഞ്ചാൽ – വായാട്ടുപറമ്പ് – പോത്തുകുണ്ട് – നടുവിൽ റോഡ് മെക്കാഡം ടാറിങിന് 8 കോടി രൂപ, വെള്ളാട് മുതൽ തേർമല ജംഗ്ഷൻ വരെ സെമി മെക്കാഡം ടാറിങിന് 1.10 കോടി രൂപ, ചളിമ്പറമ്പ് ജംഗ്ഷൻ മുതൽ നെല്ലിക്കുറ്റി ടൗൺ വരെ സെമി മെക്കാഡം ടാറിങിന് 1.10 കോടി രൂപ – നെല്ലിപ്പാറ- ചാണോ കുണ്ട് – കരിങ്കയം റോഡ്(നെല്ലി പാറ മുതൽ ) മെക്കാഡം ടാറിങിന് 1 കോടി രൂപ, ചെമ്പേരി ടൗൺ സൗന്ദര്യവൽക്കരണം 90 ലക്ഷം രൂപ, ഉളിക്കൽ ടൗൺ മലയോര ഹൈവേ ഭാഗം സൗന്ദര്യവൽക്കരണം 70 ലക്ഷം രൂപ, അറബി- ചപ്പുങ്കരി പാലം നിർമ്മാണം 60 ലക്ഷം രൂപ എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ബഡ്ജറ്റില്‍ ടോക്കണ്‍ അനുവദിച്ച മറ്റ് പദ്ധതികള്‍ വട്ട്യാംതോട് പുതിയ പാലം നിർമ്മാണം, ഇരിട്ടി – ഉളിക്കൽ – മാട്ടറ – കാലാങ്കി റോഡ്, ഇരിക്കൂർ പാലം നിർമ്മാണം, പയ്യാവൂർ – കുന്നത്തൂർ പാടി- പാടാംകവല – കഞ്ഞിരക്കൊല്ലി – മണിക്കടവ് റോഡ് , മണക്കടവ് – മൂരിക്കടവ് – കാപ്പിമല റോഡ്, ശ്രീകണ്ഠപുരം – കൂട്ടുംമുഖം – ചെമ്പേരി – റോഡ് , പൊടിക്കളം – മടമ്പം – പാറക്കടവ് – റോഡ്, ഇരിക്കൂർ അഗ്രികൾച്ചറൽ കോമൺ ഫെസിലിറ്റേഷൻ സെന്റർ , ആലക്കോട് – പാത്തൻപാറ – വെള്ളാട് റോഡ്, k കാർത്തികപുരം ടൗൺ സൗന്ദര്യവൽക്കരണം, മുണ്ടാനൂർ – വാതിൽമട റോഡ് നവീകരണം, കൊളന്തകടവിൽ പാലം നിർമ്മാണം, കണ്ടകശ്ശേരി പാലം പുനർനിർമ്മാണം, പൊക്കുണ്ട് – തേർതല – തേറളായി റോഡ് , മാട്ടറ – ചപ്പാത്ത് പാലം നിർമ്മാണം, ചന്ദനക്കാംപാറയിലെ ആനയടി പാലം നിർമ്മാണം, മൂരിക്കടവിൽ ആർ .സി.ബി നിര്‍മ്മാണം, ഉളിക്കൽ – അറബി – പേരട്ട – തൊട്ടിൽപ്പാലം റോഡ്, തേർമല – വളവക്കരി പാലം നിര്‍മ്മാണം, പയ്യാവൂർ – പൈസക്കരി – ചന്ദനക്കാംപാറ – വഞ്ചിയം റോഡ് , രയരോം – പരപ്പ – കാർത്തികപുരം റോഡ് , വണ്ണായിക്കടവ് പാലം നിർമ്മാണം, മണക്കടവ് – ചീക്കാട് – പ്ലാന്റേഷന്‍ റോഡ് . നിയോജക മണ്ഡലത്തിലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചതെങ്കിലും ഏതാനും പദ്ധതികള്‍ മാത്രമാണ് പരിഗണിച്ചത്. കൂടുതല്‍ പ്രധാന പദ്ധതികള്‍ അനുവദിക്കപ്പെട്ടിട്ടില്ല. മണ്ഡലത്തിന്റെ ആവശ്യങ്ങളുടെ ബാഹുല്ല്യം കണക്കിലെടുത്ത് ഈ പ്രവൃത്തികള്‍ ഏറ്റെടുപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ധം തുടരും. അനുവദിക്കപ്പെട്ട പദ്ധതികള്‍ക്ക് ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എന്‍. ബാലഗോപാല്‍ ന് നന്ദി അറിയിക്കുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009