ശ്രീകണ്ഠാപുരം വാർത്തകൾ

ബഡ്ജറ്റ്, കര്‍ഷകരെ അവഗണിച്ചു: അഡ്വ. സജീവ് ജോസഫ് എം.എൽ.എ

Adv. Sajeev Joseph

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്തതും ഭൂനികുതിയും വര്‍ദ്ധിപ്പിച്ചതും പാവപ്പെട്ടവരരോടുള്ള വെല്ലുുവിളിയാണെന്നും എം.എല്‍.എ പറഞ്ഞു.

പരസ്യം

തിരുവനന്തപുരം: കർഷകർക്കും സാധാരണക്കാർക്കും ആശ്വാസം നൽകുന്ന യാതൊന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഇല്ലായെന്നും കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചെന്നും അഡ്വ. സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. റബറിന്റെ താങ്ങുവില 10 രൂപ മാത്രം വർദ്ധിപ്പിച്ചത് റബർ കർഷകരെ അപഹസിക്കുന്നതിന് തുല്ല്യമാണെന്നും റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. റബര്‍, നാളികേര, കശുവണ്ടി കര്‍ഷകരെ സഹായിക്കുന്നതിനും ആവരുടെ ആശങ്ക അകറ്റുന്നതിനും ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല‍. കാര്‍ഷിക മേഖല ഇത്രയേറെ പ്രതിസന്ധിയിലൂടെ കടന്നുപോയ കാലഘട്ടം മുന്‍പെങ്ങും ഉണ്ടായിട്ടില്ല. കടക്കണിയിലായ കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്രിയാത്മകമായി കർഷകർക്കുവേണ്ടി ബഡ്ജറ്റില്‍ എന്ത് പ്രഖ്യാപനമാണ് ഉള്ളത് എന്ന് പരിശോധിക്കേണ്ടതാണ്. വന്യജീവി ആക്രമണം തടയുന്നതിനും പ്രതിരോധിക്കുന്നതിനും കര്യക്ഷമമായ പദ്ധതികളില്ലായെന്നും എം.എല്‍.എ പറഞ്ഞു. ഇരിക്കൂര്‍ മണ്ഡലത്തിലെ നിരവധി പാലങ്ങളാണ് കാലപ്പഴക്കത്താല്‍ തകരാറിലായിരിക്കുന്നത്. ഇവയ്ക്കൊന്നും തുക അനുവദിച്ചിട്ടില്ല. കൂടാതെ നിരവധി റോഡുകളാണ് തകര്‍ന്നിരിക്കുന്നത്. ഇവയും പരിഗണക്കപ്പെട്ടില്ല. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്തതും ഭൂനികുതിയും വര്‍ദ്ധിപ്പിച്ചതും പാവപ്പെട്ടവരരോടുള്ള വെല്ലുുവിളിയാണെന്നും എം.എല്‍.എ പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം