ചെമ്പേരി തീം സോംഗിൻ്റെ പ്രകാശന കർമം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് നിർവ്വഹിച്ചു.
ചെമ്പേരി: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ നടക്കുന്ന ഒറാേത ഫെസ്റ്റ് കാർഷിക മേളയോടനുബന്ധിച്ച് ചെമ്പേരിയുടെ ആധ്യാത്മിക, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചെമ്പേരി തീം സോംഗിൻ്റെ പ്രകാശന കർമം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് നിർവ്വഹിച്ചു. എബിൻ സാം എഴുതി സംഗീതം നൽകിയ ഗാനം ഒറോത ഫെസ്റ്റ് വേദിയിൽ എബിൻ സാം തന്നെ ആലപിച്ച് ശ്രോതാക്കളുടെ കൈയടി നേടി. ഫെസ്റ്റിൻ്റെ എട്ടാം ദിവസമായ ഇന്ന് കാർഷിക മേഖലയെ അടിസ്ഥാനമാക്കി ഫാമിലി ക്വിസ് മത്സരം നടത്തി. ജോസ് മേമടം ക്വിസ് മാസ്റ്ററായിരുന്നു. വിജയികൾക്ക് ചെമ്പേരിയിലെ ബേക്കിംഗ് ആശിർവാദ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് നൽകി. ബിജു തയ്യിൽ, ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ എം.ജെ.ജോർജ്, ഏരുവേശി ഗ്രാമപഞ്ചായത്ത് മെംബർ ഷീജ ഷിബു, ബേക്കിംഗ് ആശീർവാദ് ഉടമ ഷിജിൽ പുരുഷോത്തമൻ, എം.എം.ലീല, സെബാസ്റ്റ്യൻ വിഴിക്കപ്പാറ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ തിരുവാതിര, കൈകൊട്ടിക്കളി, മ്യൂസിക് മീ ട്രൂപ്പിൻ്റ ഇൻസ്ട്രമെൻ്റൽ മുൂസിക്, എന്നിവ നടന്നു. പഞ്ചായത്ത് മെംബർ ഏബ്രഹാം കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് വേദിയിൽ നാളെ വൈകുന്നേരം 6 ന് പ്രശസ്ത സാംസ്‌കാരിക പ്രഭാഷകൻ സുരേഷ് ബാബു കണ്ണൂർ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ് നടക്കും. ചെമ്പേരിയുടെ ചരിത്രത്തിൽ പുതിയൊരാധ്യായം എഴുതിച്ചേർക്കുന്ന ഒറോത ഫെസ്റ്റ് ഫെബ്രുവരി 11 വരെയുണ്ടാകും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009