സംസ്ഥാന സർക്കാരിന്റെ അവസാന വർഷ ബജറ്റ് കൃഷിക്കാരെ പരിഹസിക്കുന്നതാണെന്ന് കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
പയ്യാവൂർ: സംസ്ഥാന സർക്കാരിന്റെ അവസാന വർഷ ബജറ്റ് കൃഷിക്കാരെ പരിഹസിക്കുന്നതാണെന്ന് കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. റബറിന് പ്രഖ്യാപിച്ച 250 രൂപ പോലും നൽകാതെ ഭൂനികുതി ഉൾപ്പെടെ അമ്പത് ശതമാനം വർധിപ്പിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. കർഷകർക്ക് ഒരു തരത്തിലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളത്. ഒരു ഭാഗത്ത് വന്യ മൃഗങ്ങളുടെ ആക്രമണവും ബാങ്ക്കളുടെ ജപ്തി ഭീഷണിയും മറ്റൊരു ഭാഗത്ത് ഇടത് സർക്കാരിന്റെ പിടിച്ചുപറിയുമാണ് നടക്കുന്നതെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷ വഹിച്ചു. കെ.എ.ഫിലിപ്പ്, ജോസഫ് മുള്ളന്മട, ജോൺ ജോസഫ്, ജോർജ് കാനാട്ട്, വർഗീസ് വയലാമണ്ണിൽ, ജെയിംസ് പന്നിയാംമാക്കൽ, ടെൻസൺ ജോർജ്, തോമസ് തയ്യിൽ, മാത്യു ചാണക്കാട്ടിൽ, തോമസ് തോട്ടത്തിൽ, സാബു മണിമല, ഡെന്നിസ് മാണി എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009