ദിവസം നാലുനേരം ഭാരതമാതാവിന് ജയ് വിളിക്കുന്നവരുടെ രാജ്യസ്നേഹം കപടമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന് ജോസ് ചെമ്പേരി പറഞ്ഞു
പഴയ കാലത്ത് അടിമകളെ കൂച്ചുവിലങ്ങിട്ടാണ് നടത്തിയിരുന്നത്. ആ അടിമവ്യാപാരം അവസാനിച്ചത് മഹാനായ അബ്രഹാം ലിങ്കൺ ആണ്. അദ്ദേഹത്തിൻ്റെ രാജ്യമായ അമേരിക്കയാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൂച്ചു വിലങ്ങിട്ട് എത്തിച്ചത്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ ആരാജ്യത്തിന് അവകാശമുണ്ട്. എന്നാൽ കൂച്ചു വിലങ്ങിട്ട് എത്തിച്ചത് തികച്ചും പ്രതിഷേധാർഹമാണ്. എന്നാൽ ഈ നടപടിയെ അനുകൂലിച്ച വിദേശകാര്യ മന്ത്രിയുടെ നിലപാടും, പ്രധാനമന്ത്രിയുടെ മൌനവും അമേരിക്കൻ നടപടിയേക്കാൾ പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്(എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു. ദിവസം നാലുനേരം ഭാരതമാതാവിന് ജയ് വിളിക്കുന്നവരുടെ രാജ്യസ്നേഹം കപടമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന് ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009