സീഡ് സൊസൈറ്റിയുടെ പകുതിവില വാഗ്ദാനത്തിൽ വൻ തുകകളുടെ തട്ടിപ്പിനിരയായ ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധിയിലെ നൂറിൽ പരം വനിതകൾ കുടിയാന്മല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തയ്യൽ മെഷീൻ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ, ഇരുചക്രവാഹനണൾ എന്നിവയ്ക്കായി പതിമൂവായിരം മുതൽ അറുപതിനായിരം രൂപ വരെയാണ് ഇവർ സൊസൈറ്റി പ്രമോട്ടർമാർ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയിരുന്നത്. സൊസൈറ്റിയുടെ അംഗത്വ ഫീസായി ഓരോരുത്തരിൽ നിന്ന് 320 രൂപ വീതം ആദ്യം തന്നെ വാങ്ങിയത് കൂടാതെ നോട്ടറി വക്കീൽ മുഖേന വ്യക്തിഗത രേഖകളും 500 രൂപ വീതവും കൈവശപ്പെടുത്തിയിരുന്നു. ഏരുവേശി പഞ്ചായത്ത് പരിധിയിലെ സീഡ് സൊസൈറ്റി കോ ഓർഡിനേറ്ററായി സിൽന സുഭാഷും പ്രമോട്ടർമാരായി വിഷ്ണു, അസ് ലഹ, ശ്രുതി, റഹ്മത്ത് എന്നിവരുമാണ് പ്രവർത്തിച്ചിരുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009