കണ്ണൂർ ജില്ലാതല ശാസ്ത്ര ദിനാഘോഷം ‘സൈഫെസ്റ്റ-2025’ 07/02/25 ന് രാവിലെ 9.30 ന് മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ നടക്കും.
പയ്യാവൂർ: കണ്ണൂർ ജില്ലാതല ശാസ്ത്ര ദിനാഘോഷം ‘സൈഫെസ്റ്റ-2025’ 07/02/25 ന് രാവിലെ 9.30 ന് മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ നടക്കും. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി അറ്റ്മോസ്ഫിയറിക് ഡോക്ടർ എം.കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന വർക്ക് ഷോപ്പിൽ നൂതന സാങ്കേതികവിദ്യയായ എസ്ടിഇഎം സൃഷ്ടി റോബോട്ടിക്സ് സിഇഒ സുനിൽ പോൾ പരിചയപ്പെടുത്തും. അതോടൊപ്പം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് കിറ്റ് നിർമാണ മത്സരവും യുപി സ്കൂൾ വിദ്യാർഥികൾക്കായി ‘വേൾഡ് ഇൻ 2025, എ വിഷൻ ഫോർ എ ഗ്രീനറി ഫ്യൂചർ’ എന്നീ വിഷയങ്ങളിൽ പെയിന്റിംഗ് മത്സരവും നടത്തും. പെയിന്റിംഗ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ സൃഷ്ടികൾ 9447236823 എന്ന വാട്സ് ആപ് നമ്പറിലേക്ക് അയക്കേണ്ടതാണ്. കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.സി.ജെസി വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു സ്റ്റുഡൻ്റ്സ് കോ ഓർഡിനേറ്റർ വി.ശിശിര, അരുൺ, റിയ സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009