ബസ് സ്റ്റാൻഡ് സൗന്ദര്യ വൽക്കരണത്തിന്റെ മറവിൽ ബസ് സ്റ്റാന്ഡിലെ ഫുട് പാത്തിന്റെ കൈ വരിയിൽ സ്വകാര്യ സ്ഥാപനം വ്യാപകമായി പരസ്യ ബോർഡുകൾ സ്ഥാപിച്ചതിന്റെ പിന്നിൽ അഴിമതിയെന്ന് പയ്യാവൂർ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ
പയ്യാവൂർ : ബസ് സ്റ്റാൻഡ് സൗന്ദര്യ വൽക്കരണത്തിന്റെ മറവിൽ ബസ് സ്റ്റാന്ഡിലെ ഫുട് പാത്തിന്റെ കൈ വരിയിൽ സ്വകാര്യ സ്ഥാപനം വ്യാപകമായി പരസ്യ ബോർഡുകൾ സ്ഥാപിച്ചതിന്റെ പിന്നിൽ അഴിമതിയെന്ന് പയ്യാവൂർ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ. ഇത് സംബന്ധിച്ചു സെക്രട്ടറിക്ക് പരാതിയും നൽകി.ബസ് സ്റ്റാൻഡിൽ പൂച്ചെട്ടികൾ വെക്കാൻ ഒരു സ്ഥാപനം അനുമതി ചോദിച്ചിക്കുകയും പഞ്ചായത്ത് അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ മറവിൽ വ്യാപകമായി പരസ്യ ബോർഡുകൾ സ്ഥാപിക്കുകയാണ് ചെയ്തതെന്നും, ഇതിനു പിന്നിൽ ഭരണസമിതിയിലെ ഉന്നതരുടെ താല്പര്യം ആണെന്നുമാണ് പരാതി. ഹൈ കോടതി ഉത്തരവിനെ തുടർന്ന് പൊതു സ്ഥലങ്ങളിലെ പരസ്യ ബോർഡുകൾ പഞ്ചായത്ത് തന്നെ നീക്കം ചെയ്തു കൊണ്ടിരിക്കുമ്പോൾ പഞ്ചായത്ത് ഓഫീസിനു മുന്നിലുള്ള ബസ് സ്റ്റാൻഡിൽ ബോർഡ് സ്ഥാപിച്ചത് ഹൈ കോടതിയോടുള്ള വെല്ലുവിളി ആണെന്നും, പരസ്യം ചെയ്യാനുള്ള അനുമതി ലേലം ചെയ്തു കൊടുക്കുകയാണെങ്കിൽ ലക്ഷങ്ങൾ ലഭിക്കുമെന്നിരിക്കെ ടെൻഡറോ /ക്വട്ടേഷനോ ഇല്ലാതെ പരസ്യം സ്ഥാപിച്ചത് പിന്നിൽ അഴിമതി ഉണ്ടെന്നുമാണ് ആരോപണം.അംഗങ്ങളായ ഫിലിപ്പ് പാതിക്കൽ, ടെൻസൺ ജോർജ്, ആനീസ് നെട്ടനാനിക്കൽ, ടിപി അഷ്‌റഫ്, ജിത്തു തോമസ്,സിന്ധു ബെന്നി,സിജി ഒഴാങ്കൽ എന്നിവരാണ് പരാതി നൽകിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009