ശ്രീകണ്ഠാപുരം വാർത്തകൾ

ഒറോത ഫെസ്റ്റ് : മേളയിൽ തിളങ്ങി കുട്ടികളുടെ ഫാഷൻ ഷോ 

Whatsapp Image 2025 02 01 At 3.38.04 Am (1) Copy

വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി യിൽ നടക്കുന്ന ഒറോത കാർഷിക മേളയുടെ ആറാം ദിവസമായ ഇന്നലെ നടന്ന കുട്ടികളുടെ ഫാഷൻ ഷോ കാണികളുടെ കൈയടി നേടി.

പരസ്യം

ചെമ്പേരി: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി യിൽ നടക്കുന്ന ഒറോത കാർഷിക മേളയുടെ ആറാം ദിവസമായ ഇന്നലെ നടന്ന കുട്ടികളുടെ ഫാഷൻ ഷോ കാണികളുടെ കൈയടി നേടി. ഏഴ് വയസുവരെ പ്രായമുള്ള നാൽപ്പതിലേറെ കുട്ടികൾ ഷോയിൽ പങ്കെടുത്തു. ആകർഷകമായ വസ്ത്ര വിധാനങ്ങളോടെ സംഗീതത്തിന്റെ അകമ്പടിയിൽ ചുവടുവച്ച് കുരുന്നുകൾ വേദിയിലെത്തിയത് ഏവരേയും ആകാംഷാഭരിതരാക്കി. മേരിഗിരി ‘ഇംഗ്ലിഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ സ്പോൺസർ ചെയ്ത പരിപാടി മലയാള സിനിമയിലെ മുൻ ബാലതാരവും അവാർഡ്‌ ജേതാവുമായ ശിൽപ്പ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് മെംബർ എം.സി.രാധാമണി അധ്യക്ഷത വഹിച്ചു. വിജയികളായ കുട്ടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ.റെജി സ്കറിയ സിഎസ്ടി സമ്മാനങ്ങൾ വിതരണം ചെയ്തു.  വൈകുന്നേരം 3.30 ന് നടന്ന ടൂറിസം സെമിനാർ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻ്റ് റോബർട്ട്‌ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ പി.വി.കമലാക്ഷി അധ്യക്ഷത വഹിച്ചു.. സംസ്ഥാന റെസ്പോൺസിബിൾ ടൂറിസം മിഷൻ സിഇഒ രൂപേഷ്കുമാർ ക്ലാസുകൾ നയിച്ചു. ഫാം ടൂറിസം ഉൾപ്പെടെ കർഷകർക്ക് ടൂറിസം മേഖലയിൽ കണ്ടെത്താവുന്ന നിരവധി സാധ്യതകൾ ക്ലാസിൽ ചർച്ച ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻ്റ് മിനി ഷൈബി, വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ, സ്ഥിരം സമിതി അധ്യക്ഷ പൗളിൻ കാവനടിയിൽ, വൈഎംസിഎ പ്രസിഡൻ്റ് ജോമി ജോസ് ചാലിൽ എന്നിവർ പ്രസംഗിച്ചു.  കഴിഞ്ഞ ദിവസം നടന്ന ഡോഗ് ഷോ കാണാൻ ഏറെയാളുകൾ എത്തിയിരുന്നു. ഓരോ ദിവസവും വ്യത്യസ്ത പരിപാടികളാണ് മേളയിൽ ഒരുക്കിയിട്ടുത്. ഇന്ന് (06/02/25 വൈകുന്നേരം 6 ന് ബിഷപ് വള്ളോപ്പിള്ളി അനുസ്മരണവും കുടിയേറ്റ ചരിത്ര അവലോകനവും നടക്കും. വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം.കണ്ടം, ഡോ.ജോസ് ലെറ്റ് മാത്യു, സണ്ണി ആശാരിപറമ്പിൽ, ഫാ.ജിനു  വടക്കേമുളഞ്ഞനാൽ എന്നിവർ പങ്കെടുക്കും. തുടർന്ന് വിവിധ മേഖലകളിലെ പ്രതിഭകളെയും മാധ്യമ പ്രവർത്തകരെയും വേദിയിൽ ആദരിക്കും.  മലയോര മേഖലയിൽ ആദ്യമായി നടക്കുന്ന ഈ മഹാമേള ജനങ്ങൾ വളരെ കൗതുകത്തോടെയാണ് ആസ്വദിക്കുന്നത്. അനുദിനം സന്ദർശകർ വർധിച്ചു വരുന്നതായി സംഘാടകർ പറഞ്ഞു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം