മലബാർ കുടിയേറ്റ മ്യൂസിയം നാടിനു സമർപ്പിക്കാത്തത് ബിഷപ്പ് മാർ വള്ളോപ്പിള്ളിയെ അപമാനിക്കുന്നതിന് തുല്യം . മലബാർ കുടിയേറ്റ ജനതയെ അപമാനിക്കുന്ന സർക്കാരിൻ്റെ നിലപാട് അവസാനിപ്പിക്കണം: തോമസ് കുര്യൻ
പയ്യാവൂർ: തലശേരി രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ നാമത്തിൽ 2016 ൽ ശിലാസ്ഥാപനം നടത്തിയ മലബാർ കുടിയേറ്റ മ്യൂസിയം നിർമാണ പ്രവൃത്തി പൂർത്തിയാക്കി എന്ന് പറയാൻ തുടങ്ങിയിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുകയാണ്. മ്യൂസിയത്തിലേക്കുള്ള റോഡ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്തിട്ട് രണ്ടുവർഷങ്ങളാകുന്നു. ശിലാസ്ഥാപനം നടത്തി ഒമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും പണികൾ തീർത്ത് നാടിന് സമർപ്പിക്കാത്തത് കുടിയേറ്റ ജനതയോടും മലബാർ കുടിയേറ്റ ജനതയുടെ ആത്മീയ പിതാവായിരുന്ന ബിഷപ്പ് മാർ വള്ളോപ്പിള്ളിയോടുമുള്ള സർക്കാരിൻ്റെ കടുത്ത അവഗണനയാണ് വെളിവാക്കുന്നത്. മലബാർ കുടിയേറ്റ ജനതയെ അപമാനിക്കുന്ന സർക്കാരിൻ്റെ നിലപാട് അവസാനിപ്പിക്കണം. ഈ മ്യൂസിയം ഇനിയും വൈകാതെ നാടിന് സമർപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആം ആദ്മി പാർട്ടി കിസാൻ വിംഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് തോമസ് കുര്യൻ ആവശ്യപ്പെട്ടു.̲ ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009