ഗവ.യുപി സ്കൂളിൽ കഴിഞ്ഞ ജൂൺ മുതൽ നടത്തിവന്ന ‘എൻ്റെ മക്കളോടൊപ്പം ഊണ് ‘ എന്ന പരിപാടിയുടെ സമാപനം സംഘടിപ്പിച്ചു
വീടുകളുടെ പരിസരത്ത് നിന്ന് ലഭിക്കുന്ന നാടൻ പച്ചക്കറികൾ ഉപയോഗിച്ചുള്ള ഊണ് വിദ്യാർത്ഥികളെ പഴയകാല ഭക്ഷണ രീതികളിലേക്ക് തിരിച്ച് കൊണ്ട്പോകാനുള്ള ഒരു പരിശ്രമമായിരുന്നു. വാഴക്കൂമ്പ്, വാഴക്കാമ്പ്, പപ്പായ, ഇടിച്ചക്ക, വിവിധ തരം ഇലക്കറികൾ, ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, ചതുരപ്പയർ, കോവക്ക തുടങ്ങി ഒട്ടനേകം പച്ചക്കറി വിഭവങ്ങൾ ഉണ്ടായിരുന്നു. വീട്ടുപറമ്പിൽ കൃഷി ചെയ്ത രാമച്ചം ഉപയോഗിച്ചുള്ള കുടിവെള്ളവും, മത്തൻ പായസം കൂട്ടിയുള്ള വാഴയിലയിലെ ഊണും എല്ലാവരും ആസ്വദിച്ചു. എല്ലാ മാസവും ഓരോ ക്ലാസിലേയും അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് ‘എൻ്റെ മക്കളോടൊപ്പം ഊണ് ‘ എന്ന പരിപാടി നടത്തിയിരുന്നു. സമാപന ദിവസം1 മുതൽ 7 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്നാണ് പരിപാടി ഗംഭീരമാക്കിയത്. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ പി.പ്രഭാകരൻ ആമുഖ പ്രഭാഷണം നടത്തി. ഇരിക്കൂർ ബിപിസി എം.ഉണ്ണികൃഷ്ണൻ, എസ്എംസി ചെയർമാൻ അനീഷ്, മദർ പിടിഎ പ്രസിഡൻ്റ് പ്രീബ ശിവദാസ്, എക്സിക്യൂട്ടീവ് അംഗം ഹനീഫ, സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ടി.എം.സാലി, മികവ് കോ ഓർഡിനേറ്റർ എം.ബിന്ദു എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009