ശ്രീകണ്ഠാപുരം വാർത്തകൾ

ഒറോത ഫെസ്റ്റ്:  കാക്കനാടൻ അനുസ്മരണവും സാഹിത്യ സദസും സംഘടിപ്പിച്ചു 

1

കഴിഞ്ഞ നാല് ദിവസങ്ങളായി ചെമ്പേരിയിൽ നടക്കുന്ന ഒറോത ഫെസ്റ്റ് കാർഷിക മേളയിൽ ഇന്നലെ (03/02/25) വൈകുന്നേരം പ്രശസ്ത നോവലിസ്റ്റ് ജോർജ് വർഗീസ് കാക്കനാടൻ അനുസ്മരണവും സാഹിത്യ സദസും കാക്കനാടന്റെ മകൾ രാധ കാക്കനാടൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

‘ഖരം’ സിനിമയുടെ സംവിധായകനും നിർമാതാവുമായ പരിയാരം മെഡിക്കൽ കോളജ് ഗൈനക്കാളജി പ്രഫസർ ഡോ.പി.വി. ജോസ് പൂവേലിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരന്മാരായ താഹ മാടായി, വിനോയ് തോമസ്, രമേശൻ ബ്ലത്തൂർ എന്നിവർ സാഹിത്യ സദസിൽ പങ്കെടുത്തു. ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജോബിഷ് എം.ജോസഫ് മോഡറേറ്ററായിരുന്നു.  മലബാർ കുടിയേറ്റവുമായി ബന്ധപ്പെട്ട് നിരവധി രചനകൾ നിർവഹിച്ചിട്ടുള്ള ചെമ്പേരിയുടെ എഴുത്തുകാരൻ ആന്റണി മുക്കുഴി, ഇതിനോടകം രണ്ട് നോവലുകളും രണ്ട് കവിതാ സമാഹാരങ്ങളും ആനുകാലികങ്ങളിൽ നിരവധി കഥകളും കവിതകളും എഴുതിയിട്ടുള്ള യുവ എഴുത്തുകാരി ഡോളി തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.  ഇന്ന് (04/02/25) നടക്കുന്ന കാർഷിക സെമിനാർ പത്മശ്രീ പുരസ്കാര ജേതാവും വയനാട്ടിലെ പാരമ്പര്യ കർഷകനുമായ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യും. ഏരുവേശി, പയ്യാവൂർ, നടുവിൽ പഞ്ചായത്തുകളിലെയും ശ്രീകണ്ഠപുരം നഗര സഭയിലെയും മികച്ച കർഷകരെ ആദരിക്കും. വിള മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചെറുവയൽ രാമൻ വിതരണം ചെയ്യും. മേളയിൽ ഓരോ ദിവസങ്ങൾ പിന്നിടുമ്പോഴും സന്ദർശകരുടെ പ്രവാഹം ഏറി വരുന്ന സ്ഥിതിയാണുള്ളത്.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം