ക്വാറി ഉത്പന്ന വില വർധനക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്
പയ്യാവൂർ: കേരളത്തിൽ കരിങ്കൽ ഉത്പന്നങ്ങൾ നിർമാണ മേഖലയുടെ നേടുംതൂണായി മാറിയ കാലഘട്ടമാണ് ഇപ്പോഴുള്ളത്. മുൻ കാലങ്ങളിൽ സൗജന്യമായി കൊടുത്തിരുന്ന കരിങ്കൽ പൊടി ഇന്ന് ഒരു അടിക്ക് 40 രൂപക്ക് മുകളിലും ടണ്ണിന് 850 രൂപ വരെയായും മാറിയത് കരിങ്കൽ ഉത്പന്നങ്ങളുടെ ഉപയോഗ സാധ്യത മുന്നിൽ കണ്ടാണ്. കരിങ്കൽ ഉത്പന്നങ്ങൾ ഭൂരിപക്ഷവും കെട്ടിട നിർമാണത്തിനുപയോഗിക്കുമ്പോൾ, അതിനാവശ്യമായ അപേക്ഷ, പെർമിറ്റ് ഫീസുകൾ സർക്കാർ മുന്നൂറ് ശതമാനത്തിൽ കൂടുതലായി വർധിപ്പിച്ച് കെട്ടിട നിർമാണ മേഖലയെ ദുരിതത്തിലാക്കിയ സാഹചര്യത്തിൽ 2024 ഡിസംബറിൽ ഉണ്ടായിരുന്നതിൽ നിന്ന് പത്ത് രൂപയോളമാണ് ക്രഷറുകൾ ഇപ്പോൾ അധികമായി ഈടാക്കുന്നത്. സ്‌ക്വയർ ഫീറ്റ് കണക്കിൽ നിന്നും ടൺ കണക്കിലേക്ക് മാറ്റി വിൽപ്പന നടത്തുതാണ് ഈ കൊള്ള വിലയ്ക്ക് കാരണമാകുന്നത്. വില വർധപ്പിക്കേണ്ട ന്യായമായ കാരണങ്ങളൊന്നുമില്ലാതെ അടിക്കണക്കിൽ നിന്ന് ടൺ കണക്കിലേക്ക് മാറ്റി ഉത്പന്നങ്ങൾ വിൽക്കുന്ന ക്രഷറുകൾ മുമ്പുണ്ടായിരുന്ന തിന് ആനുപാതികമായ വില മാത്രമേ ഈടാക്കാവൂ എന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് പ്രിൻസ് പി.ജോർജ് മുന്നറിയിപ്പ് നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009