കെസിവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ പത്താെമ്പത് ഫൊറോനകളിലും സംഘടിപ്പിക്കുന്ന ‘സ്റ്റെപ്സ് ‘ യുവജന ശിൽപ്പശാലക്ക് തുടക്കം കുറിച്ച് കുന്നോത്ത് ഫൊറോനയിൽ നടന്ന ശിൽപ്പശാല കെസിവൈഎം അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: തലശേരി അതിരൂപത പ്രഖ്യാപിച്ച സമുദായിക ശാക്തീകരണ വർഷ കർമപരിപാടികളുടെ ഭാഗമായി കെസിവൈഎം അതിരൂപത സമിതി സംഘടിപ്പിക്കുന്ന ‘സ്റ്റെപ്സ് ‘ യുവജന ശിൽപ്പശാലക്ക് കുന്നോത്ത് ഫൊറോനയിൽ തുടക്കം കുറിച്ചു. കെസിവൈഎം അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര ശില്പശാല ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ പത്തൊമ്പത് ഫൊറോനകളിലും യുവജനങ്ങളുടെ നേതൃത്വത്തിൽ സാമുദായിക, സാമൂഹിക വിഷയങ്ങൾ, നേതൃത്വ വികാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സംഘടനാ പ്രവർത്തന ശൈലികൾ എന്നിവയിലാണ് യുവജന ശില്പശാലകൾ സംഘടിപ്പിക്കുന്നതെന്ന് കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, വിപിൻ ജോസഫ്, എമിൽ നെല്ലംകുഴി, ബിബിൻ പീടിയേക്കൽ, ഗ്ലോറിയ കൂനാനിക്കൽ, സിസ്റ്റർ ജോസ്ന എസ്എച്ച്, റോസ് തോട്ടത്തിൽ, അഖിൽ നെല്ലിക്കൽ, അപർണ സോണി, പി.ജെ.ജോയൽ, സോന സാബു ചിറയിൽ, എന്നിവർ അറിയിച്ചു. കെസിവൈഎം കുന്നോത്ത് ഫൊറോന പ്രസിഡൻ്റ് അനൽ സാബു, ഡയറക്ടർ ഫാ.ജിന്റോ പാണാൻകുഴിയിൽ, അതിരൂപത കൗൺസിലർ സോന സാബു, ജനറൽ സെക്രട്ടറി ജെൽവിൽ, വൈസ് പ്രസിഡന്റ് ജെസ്‌ലിൻ ജെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009