ജനുവരി 31ന് ആരംഭിച്ച ചെമ്പേരി മേള – ഒറോത ഫെസ്റ്റിൻ്റെ രണ്ടാം ദിനമായ ഇന്നലെ (01/02/25) വൈകുന്നേരം പ്രദർശന നഗരിയിൽ നടന്ന ഏരുവേശിപഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ചെമ്പേരി: ജനുവരി 31 ന് ആരംഭിച്ച ചെമ്പേരി മേള – ഒറോത ഫെസ്റ്റ് വൈവിധ്യങ്ങളാൽ സമൃദ്ധമായത് ഏറെ ജനശ്രദ്ധ നേടാനിടയാക്കുന്നു. ചെമ്പേരി പുഴയുടെ തീരത്തുള്ള മൂന്നര ഏക്കർ സ്ഥലത്ത് ചെമ്പേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ പ്രദർശന നഗരിയിൽ വൈവിധ്യമാർന്ന കാർഷിക വിളകളുടെ വൻ ശേഖരം, അത്യാകർഷകമായ പുഷ്പ, ഫല പ്രദർശനം, പുരാവസ്തുക്കളുടെ കൗതുകം, വിസ്മയകരമായ റോബോട്ടിക് മൃഗശാല, വ്യത്യസ്തയിനങ്ങളുടെ നിരവധി സ്റ്റാളുകൾ, അമ്യൂസ്മെൻ്റ് പാർക്കിലെ വിനാേദങ്ങൾ എന്നിവയെല്ലാം തന്നെ സന്ദർശകർക്ക് പുതുമയുള്ള ആനന്ദം പകരുന്നു. കാർഷിക മേഖലയ്ക്കും വിനോദത്തിനും ഒരേപോലെ പ്രാധാന്യം നൽകിയുള്ള ഒരു പ്രദർശന മേള സമീപ പ്രദേശങ്ങളിലൊന്നും ഇതിന് മുമ്പ് നടന്നിട്ടില്ലെന്നുള്ളത് ഒറോത ഫെസ്റ്റിനെ കൂടുതൽ മഹത്തരവും ആകർഷകവുമാക്കുന്നു. മലയോര ജനത ഒന്നാകെ ഏറ്റെടുത്തു കഴിഞ്ഞ മേളയായി മാറുകയാണ് ഒറാേത ഫെസ്റ്റ്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വ്യത്യസ്തങ്ങളായ കലാപരിപാടികളുമുണ്ട്. രണ്ടാം ദിവസമായ ഇന്നലെ എരുവേശി പഞ്ചായത്തിലെ മുപ്പത് ഹരിതകർമ സേനാംഗങ്ങളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. എരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡൻ്റ് ജോമി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. മാർട്ടിൻ കോട്ടയിൽ, ആന്റണി മായയിൽ, ജോയ് കുഴിവേലിപ്പുറത്ത്, റോബി ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് താവം കലാവേദിയുടെ നാടൻപാട്ട് മേള ഏരുവേശി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അനിൽ പി.ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഭാരവാഹിയും കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ മുൻ അംഗവുമായ പി.സദാനന്ദൻ മുഖ്യാഥിതിയായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009