ലൂർദ് മാതാ ബസിലിക്കയിൽ പതിനൊന്ന് ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നലെ (01/02/25) വൈകുന്നേരം 4.15 ന് ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റിയതോടെ തുടക്കമായി.
ചെമ്പേരി: ലൂർദ് മാതാ ബസിലിക്കയിൽ പതിനൊന്ന് ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നലെ (01/02/25) വൈകുന്നേരം 4.15 ന് ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റിയതോടെ തുടക്കമായി. പരിശുദ്ധ ലൂർദ് മാതാവിൻ്റെ തിരുസ്വരൂപ പ്രതിഷ്ഠയെ തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന എന്നിവക്ക് ഫാ.ബെന്നി പുത്തൻപുരയ്ക്കൽ കാർമികത്വം വഹിച്ചു. ഫെബ്രുവരി ഒമ്പത് വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ.മാത്യു ശാസ്താംപടവിൽ, ഫാ.മാത്യു ഓലിയ്ക്കൽ, റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ, ഫാ.അമൽ ചെമ്പകശേരി, റവ.ഡോ.ജേക്കബ് വെണ്ണായപ്പിള്ളിൽ, റവ.ഡോ.മാണി മേൽവെട്ടം, റവ.ഡോ.ഫിലിപ്പ് കവിയിൽ, റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. ഫെബ്രുവരി 4 ന് രാത്രി 7 ന് കൊല്ലം ഡാൻസ് വേൾഡ് അവതരിപ്പിക്കുന്ന മെഗാഷോ, 5 ന് വൈകുന്നേരം ദിവ്യകാരുണ്യ പ്രദക്ഷിണം, 6 ന് വൈകുന്നേരം കോഴിക്കോട് ബിഗ് ബാൻഡ് അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ, 8 ന് രാത്രി 7 ന് വിവാഹ രജത, സുവർണ ജൂബിലി നിറവിലെത്തിയ ഇടവകാംഗങ്ങളായ ദമ്പതികളെ ആദരിക്കൽ, സൺഡേ സ്കൂളിൻ്റെയും ഭക്തസംഘടനകളുടെയും വാർഷികം, 9 ന് രാത്രി പിന്നണി ഗായകൻ വിവേകാനന്ദനും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവയുണ്ടായിരിക്കും. ഇടവക ദിനമായ 10 ന് വൈകുന്നേരം 5 ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചന പ്രഘോഷണം എന്നിവ നടക്കും. ഫാ.ബിനോയ് ഉറുമ്പിൽ, ഫാ. അഗസ്റ്റിൻ ഈറ്റയ്ക്കൽ എന്നിവർ സഹകാർമികരായിരിക്കും. ലദീഞ്ഞിന് ശേഷം ബൈബിൾ ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവയോടെ വിശ്വാസ പ്രഘോഷണ റാലി. രാത്രി ഡിജിറ്റൽ ലൈറ്റ് ഷോയും ഫയർ വർക്സും ഉണ്ടായിരിക്കും. ലൂർദ് മാതാ ദിനമായ 11 ന് വൈകുന്നേരം 5 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന പ്രഘോഷണം എന്നിവക്ക് അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി കാർമികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം എന്നിവക്ക് ശേഷം രാത്രി 7 ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിൻ്റെ ‘തച്ചൻ’ നാടകത്തോടെ ആഘോഷ പരിപാടികൾ സമാപിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009