ശ്രീകണ്ഠാപുരം വാർത്തകൾ

കേന്ദ്ര ബജറ്റ് കർഷക വിരുദ്ധം: ഇൻഫാം

1500x900 228416 Pm Dhan Danya

കർഷക ജനത വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് ഏറെ നിരാശാജനകവും കർഷക വിരുദ്ധവുമാണെന്ന് ഇൻഫാം.

പരസ്യം

പയ്യാവൂർ: കർഷക ജനത വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് ഏറെ നിരാശാജനകവും കർഷക വിരുദ്ധവുമാണെന്ന് ഇൻഫാം. വർഷങ്ങളായി കാർഷിക മേഖലകളെ തളർത്തുന്ന ബജറ്റുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  അവതരിപ്പിക്കുന്നത്. ഓരോ ബജറ്റ് കഴിയുംതോറും കാർഷിക മേഖലക്കുള്ള പദ്ധതികളും ഫണ്ടും കുറഞ്ഞുവരികയാണ്. കാർഷിക വിളകൾക്ക് വിലസ്ഥിരത ഉറപ്പുവരുത്തുക എന്നത് കർഷകൻ്റെ എക്കാലത്തേയും പ്രതീക്ഷയാണ്. റബർ കർഷകർ വളരെ നാളുകളായി കടുത്ത സാമ്പത്തിക തകർച്ചയിലാണുള്ളത്. രാജ്യത്തെ ഉപഭോഗത്തിന്റെ അമ്പത് ശതമാനം പോലും ഉല്പാദനമില്ലാത്ത റബറിന് യാതൊരു പ്രോത്സാഹനങ്ങളും സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. റബർ കിലോഗ്രാമിന് 250 രൂപ ഇൻസെൻ്റീവ് ഉറപ്പുവരുത്തുക, ടാപ്പിംഗ് തൊഴിലാളികളെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക, പ്രകൃതിക്ഷോഭങ്ങൾക്കും, ദുരന്തങ്ങൾക്കും ഇരയാകുന്നവർക്ക് പ്രത്യേക പാക്കേജും, വിള ഇൻഷ്വറൻസും വർധിപ്പിക്കുക, കർഷകരെ മുഴുവനും ഹെൽത്ത് ഇൻഷ്വറൻസിൽ ഉൾപ്പെടുത്തുക തുടങ്ങി നിരവധി നടപടികൾ കർഷക ഉന്നമനത്തിന് അനിവാര്യമാണ്. സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൽ കർഷക ഉണർവിന് പ്രാധാന്യം നൽകാൻ ശ്രദ്ധിക്കണമെന്ന് ഇൻഫാം ഡയറക്ടർ  ഡോ.ലൂക്കോസ് മാടശേരി, ഇൻഫാം സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്കറിയ നെല്ലംകുഴി എന്നിവർ ആവശ്യപ്പെട്ടു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം