ശ്രീകണ്ഠാപുരം വാർത്തകൾ

സംസ്ഥാനത്ത് അതിരൂക്ഷമായ വിലവർദ്ധനവിന് കാരണം സർക്കാരിൻ്റെ ജനവിരുദ്ധ നിലപാട്: എം എ കരീം

Whatsapp Image 2025 02 01 At 7.56.46 Pm

സംസ്ഥാനത്ത് അതിരൂക്ഷമായ വിലവർദ്ധനവിന് കാരണം സർക്കാരിൻ്റെ ജനവിരുദ്ധ നിലപാട് കൊണ്ടാണെന്നും, വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തത് അതുകൊണ്ടാണെന്നും എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം

പരസ്യം

ശ്രീകണ്ടപുരം : സംസ്ഥാനത്ത് അതിരൂക്ഷമായ വിലവർദ്ധനവിന് കാരണം സർക്കാരിൻ്റെ ജനവിരുദ്ധ നിലപാട് കൊണ്ടാണെന്നും, വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തത് അതുകൊണ്ടാണെന്നും എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം കുറ്റപ്പെടുത്തി. മാവേലി സ്റ്റോറുകൾ, നീതി സ്റ്റോറുകൾ, സപ്ലൈക്കോ തുടങ്ങിയ സർക്കാർ ,സഹകരണ സ്ഥാപനങ്ങൾ മുഖേന ശ്രമിച്ചാൽ പൊതുവിപണിയിലെ വില വർദ്ധനവ് ഒരു പരിധി വരെ പിടിച്ച് നിർത്താൻ സാധിക്കുമെന്നും അങ്ങനെ ചെയ്യാത്തത് കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയാണെന്നും എം എ കരീം പറഞ്ഞു. വിലക്കയറ്റം, വൈദ്യുത ചാർജ് വർധനവ്, നികുതി വർദ്ധനവ്, ക്ഷേമനിധി വകമാറ്റി ചിലവഴിക്കൽ, പൊതുമേഖല സ്ഥാപനങ്ങളോടുള്ള അവഗണന തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ച് ഇടത് ദുർഭരണത്തിനെതിരെയും , ജനദ്രോഹ നയങ്ങൾക്കെതിരെയും ഫെബ്രുവരി 5 ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം ശ്രീകണ്ട പുരത്ത് സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉൾഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . എസ്ടിയു ജില്ലാ പ്രസിഡണ്ട് ആലിക്കുഞ്ഞി പന്നിയൂര് അധ്യക്ഷത വഹിച്ചു. കെ സലാഹുദ്ദീൻ, കെ പി നൗഷാദ്, അബ്ദു മൂന്നാംകുന്ന്, വി പി പക്കർ ഹാജി, വി പി നസീമ , അബു മാസ്റ്റർ, എൻ പി റഷീദ് മാസ്റ്റർ, എൻ പി സിദ്ധീഖ് ,സി അബ്ദുൽ റസാഖ്, എം ഇബ്രാഹിം, സബൂർ സി ,എൻ പി റഷീദ്, നൂറുദ്ദിൻ പി , എ സി മൊയ്തീൻ, സുലൈമാൻ നടുവിൽ,ഷിഹാബ് സി , ഷിഹാബ് വി പി , സി നാസർ തുടങ്ങിയവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം