പൊട്ടംപ്ലാവ് ഫ്രണ്ട്സ് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറാമത് ഫാ.ജോസ് മണിപ്പാറ മെമ്മോറിയൽ അഖില കേരള പുരുഷ, വനിത വടംവലി മത്സരങ്ങൾ നാളെ.
പൊട്ടംപ്ലാവ് : അഖില കേരള പുരുഷ, വനിത വടംവലി മത്സരങ്ങൾ നാളെ വൈകുന്നേരം 4 മുതൽ പൊട്ടംപ്ലാവ് ഭാരതാംബിക യുപി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പുരുഷ വിഭാഗത്തിൽ ഒന്നു മുതൽ നാല് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 30003, 25002, 15001, 10001 രൂപയും ട്രോഫിയുമാണ് സമ്മാനം. അഞ്ച് മുതൽ എട്ട് വരെ സ്ഥാനങ്ങൾക്ക് 5000 രൂപയും ട്രോഫിയും ഒമ്പത് മുതൽ പതിനാറു വരെ സ്ഥാനങ്ങൾക്ക് 3000 രൂപയും ട്രോഫിയും ലഭിക്കും. വനിതാ വിഭാഗത്തിൽ ഒന്ന് മുതൽ നാല് വരെ സ്ഥാനങ്ങൾക്ക് യഥാക്രമം 10001, 7001, 5001, 4001 രൂപയും ട്രോഫിയും അഞ്ച്, ആറ് സ്ഥാനങ്ങൾക്ക് 2001 രൂപയും ട്രോഫിയും സമ്മാനങ്ങളുണ്ട്. കണ്ണൂർ ഐആർഇ നിയന്ത്രിക്കുന്ന മത്സരങ്ങളിൽ പുരുഷന്മാരുടെ ടീമിൽ എഴ് ആളുകളുടെ ആകെ ഭാരം 455+5 കിലോഗ്രാമും വനിതകളുടെ ടീമിൽ എഴ് ആളുകളുടെ ആകെ ഭാരം 460 കിലോഗ്രാമും ആയി നിജപ്പെടുത്തിയിട്ടുണ്ട്. മത്സരിക്കുന്ന ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9745213539, 9048222067, 9645181024, 9744205585. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009