മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, എല്ലാ സമുദായങ്ങളിലും ഉൾപ്പെട്ട സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും വസ്തുവകകളിന്മേൽ വർധിച്ച് വരുന്ന വക്കഫിന്റെ അവകാശവാദങ്ങളിൽ പ്രതിഷേധം അറിയിച്ചും ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോനാ പാരീഷ് കൗൺസിൽ പ്രമേയം പാസാക്കി.
ചെമ്പന്തൊട്ടി : കൗൺസിൽ യോഗത്തിൽ ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോൺഗ്രസ് ചെമ്പന്തൊട്ടി യൂണിറ്റ് പ്രസിഡന്റ് അഗസ്റ്റിൻ കരിമ്പുമാലിൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഫൊറോന സഹവികാരി ഫാ.ആൽബിൻ അമ്പാട്ടുപറമ്പിൽ, സിഎസ്എൻ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ എമിലിൻ, ഫൊറോന കൗൺസിൽ പ്രസിഡൻ്റ് ജോസ് പന്ന്യാംമാക്കൽ, ഇടവക കോ ഓർഡിനേറ്റർ വിൻസന്റ് കുഴിഞ്ഞാലിൽ, ഇടവക ട്രസ്റ്റിമാരായ വർഗീസ് നെടിയകാലായിൽ, സണ്ണി മാനാംപുറം, ജോൺ വലിയവീട്ടിൽ, ആന്റോ മലയത്താഴത്ത്, പാരീഷ് സെക്രട്ടറി ജോയി വാഴയിൽ എന്നിവരുൾപ്പെടെ അറുപതോളം പാരീഷ് കൗൺസിൽ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009