ശ്രീകണ്ഠപുരം നഗരസഭയിൽ വെച്ച് നടത്തുന്ന കേരളോത്സവത്തിന്റെയും സാഹിത്യോത്സവത്തിന്റെയും സംഘാടകസമിതി രൂപീകരിച്ചു
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭ തല കേരളോത്സവത്തിന്റെയും,സാഹിത്യോത്സവത്തിന്റെയും സംഘാടകസമിതി നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു.ഡിസംബർ 3 മുതൽ 31 വരെ നീണ്ട് നിൽക്കുന്ന കലാ മത്സരങ്ങൾ, സംസ്കാരിക മത്സരങ്ങൾ, കായിക മത്സരങ്ങൾ, പുസ്തകോത്സവങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. നഗരസഭ കൗൺസിൽ ഹാളിൽ വിളിച്ച് ചേർത്ത പ്രാഥമിക യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു സ്വാഗതം പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ സി ജോസഫ് കൊന്നക്കൽ, പി പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫിന ടീച്ചർ, വി.പി നസീമ, നഗരസഭ കൗൺസിലർമാർ,സെക്രട്ടറി ടി. വി നാരായണൻ, സി ഡി എസ് ചെയർപേഴ്സൺ വി ഓമന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരികൾ, വിവിധ ക്ലബ് ഭാരവാഹികൾ, യുവജന സംഘടന നേതാക്കൾ,നഗര സഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 3 മുതൽ 15 വരെ കേരളോത്സവവും, ഡിസംബർ 27 മുതൽ 31 വരെ സാഹിത്യോത്സവവും നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. അമ്യൂസ്മെന്റ് പരിപാടികൾ, ഫുഡ് കോർട്ടുകൾ,നൃത്ത സംഗീത കലാപരിപാടികൾ,പ്രാദേശിക മികവ് തെളിയിച്ച കലാകാരന്മാരുടെ പരിപാടികൾ, വിവിധ രംഗങ്ങളിൽ പ്രഗൽഭ്യം തെളിയിച്ചവരും, പ്രൊഫഷണൽ കലാകാരന്മാരുടെ പരിപാടികളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക ഉത്സവം നടത്തുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009