മുനമ്പം നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് നടുവിൽ സെൻ്റ് മേരീസ് ഇടവക യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യ റാലി.
നടുവിൽ: കത്തോലിക്കാ കോൺഗ്രസ് നടുവിൽ സെൻ്റ് മേരീസ് ഇടവക യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മുനമ്പം നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാർഢ്യ റാലി നടത്തി. ചെമ്പന്തൊട്ടി ഫൊറാന പള്ളിയിലെ കുമ്പസാരക്കൂട്ടിൽ നിന്ന് സാമൂഹിക വിരുദ്ധർ മോഷ്ടിച്ച തിരുവസ്ത്രങ്ങൾ മലിനമാക്കി നശിപ്പിച്ചതിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ പ്രമേയം പാസാക്കി. ഫൊറോന ഡയറക്ടർ ഫാ.ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജോസഫ് മാത്യു കൈതമറ്റം അധ്യക്ഷതവഹിച്ചു. അതിരൂപത വൈസ് പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ, സെക്രട്ടറി ഷാജിമോൻ കളപ്പുരയ്ക്കൽ, ആന്റണി ജീരകത്തിൽ, ഷാജി കുന്നുംപുറം, അനിൽ തോമസ്, റെജി കെ.ജോൺ, സോജി അടിവിച്ചിറ, സണ്ണി വഴക്കുഴ, സോണി ആന്റണി മറ്റത്തിൽ, കെ.എസ്.സണ്ണി, കെ.സി.അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009