മണിപ്പൂർ ജനത വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ഫലപ്രദമായ പരിഹാരം കാണാൻ കേന്ദ്രസർക്കാരിന് ആഗ്രഹമില്ലെന്ന് തലശേരി അതിരൂപത കെസിവൈഎം.
പയ്യാവൂർ: മണിപ്പൂർ ജനത വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ഫലപ്രദമായ പരിഹാരം കാണാൻ കേന്ദ്രസർക്കാരിന് ആഗ്രഹമില്ലെന്ന് തലശേരി അതിരൂപത കെസിവൈഎം. 2023 മെയ് മുതൽ മണിപ്പൂർ ജനത ആഗ്രഹിക്കാത്ത വിഭജനത്തിലേക്കാണ് അവർ കടന്നുപോകുന്നത്. ഈ മാസം ഏഴിനു ശേഷം 17 പേർക്കാണ് കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടത്. സംഘർഷം കുറയ്ക്കാൻ ശ്രമിക്കുന്നതിലുപരി ബാധിത പ്രദേശങ്ങളുടെ പട്ടികയിലേക്ക് പുതിയ ജില്ലകൾ ചേർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിരവധി റാലികളും ലോക രാജ്യങ്ങളിലേക്ക് പര്യടനങ്ങളും നടത്തുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂർ സന്ദർശിക്കാൻ സമയമില്ലെന്ന് കെസിവൈഎം കുറ്റപ്പെടുത്തി. മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സമരം അവിടുത്തെ ജനങ്ങളോടുള്ള നീതി നിഷേധമാണെന്ന് കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, പ്രസിഡൻ്റ് ജോയൽ പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര,വിപിൻ ജോസഫ് , എമിൽ നെല്ലംകുഴി, ബിബിൻ പീടിയേക്കൽ, ഗ്ലോറിയ കൂനാനിക്കൽ, സിസ്റ്റർ ജോസ്ന എസ്എച്ച്, റോസ് തോട്ടത്തിൽ, അഖിൽ നെല്ലിക്കൽ, അപർണ സോണി, പി.ജെ.ജോയൽ, സോന സാബു ചിറയിൽ, എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009