ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിലെ കുമ്പസാരകൂട്ടിൽ നിന്നും തിരുവസ്ത്രം (ഊറാറ) മോഷ്ടിക്കുകയും ശുചിമുറിയിൽ നിക്ഷേപിച്ച് മലിനപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ചെമ്പന്തൊട്ടി പള്ളിയിൽ ഇന്നലെ(ഞായർ) രാവിലെ ഒമ്പത് മണിക്ക് പ്രതിഷേധ റാലി നടന്നു
ചെമ്പന്തൊട്ടി : പള്ളിയിൽ നിന്നും ആരംഭിച്ച റാലി ടൗണിൽ സമാപിച്ചു.കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടി നടത്തിയ പ്രതിഷേധ റാലിയിൽ ഇടവക ജനങ്ങൾ പങ്കെടുത്തു.റാലിയെ അഭിസംബോധന ചെയ്ത് ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ,ഇടവക കോഡിനേറ്റർ വിൻസന്റ് കുഴിഞ്ഞാലിൽ,ഇടവക ട്രസ്റ്റി വർഗീസ് നെടിയകാലായിൽ എന്നിവർ സംസാരിച്ചു. തിരുവസ്ത്രം മോഷ്ടിച്ച് ശുചിമുറിയിൽ കൊണ്ടുപോയി ഇട്ട് ക്രൈസ്തവമതവിശ്വസങ്ങളെ വ്രണപ്പെടുത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചവർ ആവശ്യപ്പെട്ടു.സമാധാനപരമായ അന്തരീക്ഷം നിലനിന്നിരുന്ന ചെമ്പന്തൊട്ടിയിൽ അടുത്ത കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ചും, ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തെ തുടർന്ന് ചെമ്പന്തൊട്ടിയിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009