മാതൃവേദി ചെമ്പേരി മേഖലാ സംഗമം ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്നു.
പയ്യാവൂർ: അമ്മമാർ ഉണർന്നു പ്രവർത്തിച്ചാൽ കുടുബവും സമൂഹവും ഉണരുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് പറഞ്ഞു. മാതൃവേദി ചെമ്പേരി മേഖലാ പ്രസിഡൻ്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ.ജോസഫ് നിരപ്പേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചെമ്പേരി മേഖലയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നായി നൂറുകണക്കിന് അമ്മമാർ സംഗമത്തിൽ പങ്കെടുത്തു. മേഖലാ കമ്മിറ്റിയിൽപുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫ്ലവേഴ്സ് ടിവി ഫെയിം ഫാ. ജിതിൻ വയലിങ്കൽ സംഗീതം, മ്യൂസിക് തെറാപ്പി എന്നിവ സംബന്ധിച്ച് ബോധവത്കരണ ക്ലാസും ഗാനമേളയും നടത്തി. ചെമ്പേരി മേഖല ആനിമേറ്റർ സിസ്റ്റർ ദീപ്തി എംഎസ്എംഐ, സെലിൻപൊടിമറ്റം, ആഗ്നസ് പുളിയ്ക്കൽ, മേഴ്സി അരീപ്പറമ്പിൽ, വത്സമ്മ മുണ്ടയ്ക്കൽ, സെലിൻ മറ്റത്തിനാനിക്കൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009