കാർഷിക വികസന കർഷ ക്ഷേമ വകുപ്പിലെ എൻജിനീയറിങ് വിഭാഗത്തിന്റെയും, ശ്രീകണ്ഠപുരം കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം നഗരസഭയിൽ വെച്ച് നടത്തിയ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റി പണിക്കായുള്ള സീസൺ സർവീസ് ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു
കാർഷിക വികസന കർഷ ക്ഷേമ വകുപ്പിലെ എൻജിനീയറിങ് വിഭാഗത്തിന്റെയും, ശ്രീകണ്ഠപുരം കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം നഗരസഭയിൽ വെച്ച് നടത്തിയ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റി പണിക്കായുള്ള സീസൺ സർവീസ് ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജോസഫീന ടീച്ചർ അധ്യക്ഷത വഹിച്ചു. ഈ ക്യാമ്പ് കർഷകരുടെയും കർഷക കൂട്ടായ്മയുടെയും സ്വകാര്യ വ്യക്തികളുടെയും കേടുപാടുകൾ സംഭവിച്ച് പ്രവർത്തന രഹിതമായ കാർഷിക യന്ത്ര സാമഗ്രികൾ പ്രവർത്തനക്ഷമമാകാൻ സഹായിക്കുന്നതാണ്. ഇതുവഴി കാർഷിക പ്രവർത്തികൾ സമയബന്ധിതമായി നടത്തുന്നതിനും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിനും, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുന്നതിനും സഹായകമാകുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്വപ്ന കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുധീർ നാരായണൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് കുമാർ തുടങ്ങിയവർ പദ്ധതികളെക്കുറിച്ച് വിശദീകരണം നടത്തി. കൃഷി ഓഫീസർ അനുഭാഗ്യ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009