നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഗ്രൗണ്ടിൽ നടന്ന കണ്ണൂർ ജില്ലാ ജൂണിയർ ടെന്നിക്കോയിറ്റ് ചാമ്പ്യൻഷിപ്പ് ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കണ്ണൂർ ജില്ലാ ജൂണിയർ ടെന്നിക്കോയിറ്റ് ചാമ്പ്യൻഷിപ്പിൽ പ്രാപ്പോയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പ്രാപ്പോയിൽ റെഡ് സ്റ്റാർ എന്നിവർ ആൺകുട്ടികളുടെ വിഭാഗത്തിലും നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ പെൺകുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യൻമാരായി. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ടെന്നിക്കോയിറ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഷൈജു കുന്നോല അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഹൈസ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി മോഹനൻ മാവില വീട്ടിൽ, പിടിഎ പ്രസിഡൻ്റ് സൈജു ഇലവുങ്കൽ, കായികാധ്യാപകൻ കെ.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയ പ്രസ്തുത ടീമുകളെ അസോസിയേഷൻ ഭാരവാഹികൾ അഭിനന്ദിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009