മുമ്പത്ത് സമരം ചെയ്യുന്ന കുടുംബങ്ങളുടെ ആശങ്കയകറ്റാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വഖഫ് ബോർഡിന്റെ നീതിരഹിത അധിനിവേശം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മാതൃവേദിയും എകെസിസിയും സംയുക്തമായി ചെമ്പേരി ടൗണിൽ പ്രതിഷേധ സംഗമവും റാലിയും നടത്തി.
പയ്യാവൂർ: നിതകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലി ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ചെമ്പേരി ടൗണിൽ നടന്ന പ്രതിഷേധ സംഗമം ഫാ.അമൽ ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. ഷാജു വടക്കേൽ അധ്യക്ഷത വഹിച്ചു. സ്കറിയ കളപ്പുര മുഖ്യ പ്രഭാഷണം നടത്തി. ജോമി മുതുകുന്നേൽ, ജോസ് ചെമ്പേരി, ഷീബ തെക്കേടം എന്നിവർ പ്രസംഗിച്ചു. ളോഹ ധരിച്ചെത്തുന്ന ക്രൈസ്തവ പുരോഹിതർ മുനമ്പം പ്രശ്നം വർഗീയവത്കരിക്കുന്നതായി മന്ത്രി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ടവർ ഇത്തരം വിഷലിപ്ത പ്രസ്താവനകൾ മേലിൽ ആവർത്തിക്കരുതെന്നും സംഗമം ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംരക്ഷണം മാത്രമാണ് ക്രൈസ്തവ സഭ ലക്ഷ്യമാക്കുന്നതെന്ന യാഥാർത്ഥ്യം മനസിലാക്കാതെയാണ് ചിലർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും സംഗമത്തിൽ പ്രസംഗിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. മുനമ്പം നിവാസികൾ വിജയം നേടുംവരെ അവരുടെ സമരത്തിനൊപ്പം നിലകൊള്ളുമെന്ന് പ്രതിജ്ഞ ചൊല്ലി സംഗമത്തിൽ പങ്കെടുത്തവർ പ്രതിഷേധജ്വാലയും തെളിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009