ആയ്ഷ്മാൻ ഭാരത് പദ്ധതി സംസ്ഥാന സർക്കാർ പദ്ധതി അംഗീകരിച്ചാൽ മാത്രമെ രജിസ്ട്രേഷൻ നടക്കുകയുള്ളു
70 വയസു കഴിഞ്ഞ വർക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച ആയ്ഷ്മാൻ ഭാരത് പദ്ധതി സംബന്ധിച്ച് ദൃശ്യമാദ്ധ്യമങ്ങളിലും, പത്രങ്ങളിലും വലിയവാർത്ത വന്നതോടെ ദിവസേന നിരവധി വയോധികർ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന മറുപടി സംസ്ഥാന സർക്കാർ പദ്ധതി അംഗീകരിച്ചാൽ മാത്രമെ രജിസ്ട്രേഷൻ നടക്കുകയുള്ളു എന്നാണ്. എന്നാൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൃത്യമായ നിർദ്ദേശം നല്കിയിട്ടില്ല എന്നത് രജിസ്ട്രേഷന് ചെല്ലുന്നവർക്കറിയില്ലെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. ആകർഷകമായപദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരിനെ വെട്ടിലാക്കാതെയും, വയോജനങ്ങളെ ബുദ്ധിമുട്ടിക്കാതയും ആവശ്യമായ അടിയന്തിര നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണം. ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നല്കിയാലും, മുഖ്യമന്ത്രി നല്കിയാലും അത് അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിൽ കാലവിളംബം ഉണ്ടാകരുതെന്നും ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009