ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ വാർത്തകളും വിശേഷങ്ങളും മത്സര ഫലങ്ങളും തത്സമയം പങ്കുവയ്ക്കുന്ന സെന്റ്ജോർജ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് മീഡിയ വാർ റൂമിന്റെ പ്രവർത്തനം ശ്രദ്ധേയമായി.
ചെമ്പന്തൊട്ടി : ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലും ചെറുപുഷ്പം യു.പി.സ്കൂളിലുമായി നടന്നുവരുന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ വാർത്തകളും വിശേഷങ്ങളും മത്സര ഫലങ്ങളും തത്സമയം പങ്കുവയ്ക്കുന്ന സെന്റ്ജോർജ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് മീഡിയ വാർ റൂമിന്റെ പ്രവർത്തനം ശ്രദ്ധേയമായി. കലോത്സവ നഗരിയിൽ എത്തുന്ന വിശിഷ്ടാതിഥികളുമായും, പ്രമുഖ വ്യക്തികളുമായും കലോത്സവ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കലാപ്രതിഭകളുമായും അഭിമുഖവും നടത്തുന്നുണ്ട്. ആൾഡ്രിൻ, കാർത്തിക്, ബെനറ്റോ, ക്രിസ്റ്റിയാനോ, റോബിൻ, റോസാരിയോ, ആദിനാഥ്, ആഷിൻ, അമല തെരേസ്, ഗംഗ,ആവണി , അനന്ദന, അസിൻ മരിയ, ആഞ്ചല, ഫൈഹ ഫാത്തിമ, എയ്ഞ്ചൽ, ആൻമരിയ, അഞ്ചൽ,നമിത്,ഡാനി, എൽസിലിറ്റ്,സ്മേര , ആഗ്ന മരിയ ,ഹർഷിക, അമേലിയ , അനുഗ്രഹ , അൽഫോൻസ പോൾ, ഹസ്ന , ഡോണ, ആൽഫിയ നിജാസ് എന്നീ വിദ്യാർഥികളാണ് മീഡിയ ടീമിലുള്ളത്. കലോത്സവ പ്രോഗ്രാം കൺവീനർ കൂടിയായ സെന്റ് ജോർജ് ഹൈസ്കൂൾ കൈറ്റ് മാസ്റ്റർ ജോയ്സ് സഖറിയാസ്, ജ്യോതി എം.ജോർജ്, മിനി ജോസഫ്, റാണി.സി. ജോസഫ്, സിസ്റ്റർ സോഫിയ, സിസ്റ്റർ ജോസ്മി എന്നീ അധ്യാപകരാണ് കുട്ടികൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009