സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എംപി വേലായുധൻ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠാപുരം : പി. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ഇ.വി.രാമകൃഷ്ണൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.ജെ. സ്റ്റീഫൻ, KPSTA സബ്ബ് ജില്ലാ പ്രസിഡണ്ട് അരവിന്ദ്സജി, പി.പി. ചന്ദ്രാംഗതൻ,എം.പി. കുഞ്ഞിമൊയ്തീൻ, നാരായണൻ കൊയിറ്റി എന്നിവർ പ്രസംഗിച്ചു. ജോസ് അഗസ്റ്റിൻ സ്വാഗതവും കെ.സി.ജോൺ നന്ദിയും പറഞ്ഞു. ക്ഷമാശ്വാസ കുടിശ്ശിക അനുവദിക്കണമെന്നും, പെൻഷൻ പരിഷ്കരണകമ്മീഷനെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.എ. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.കുര്യാക്കോസ്, അപ്പു കണ്ണാവിൽ, ജേക്കബ് വളയത്ത്,കെ. ദിവാകരൻ,പി.സി. മറിയാമ്മ എന്നിവർ സംസാരിച്ചു. സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ജോസഫിന വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ബസ്റ്റാന്റ് കേന്ദ്രീകരിച്ച് പെൻഷൻ കാരുടെ വമ്പിച്ച പ്രകടനവും നടന്നു.2014- 25 വർഷത്തെ ഭാരവാഹികളായി ജോസഫ് സഖറിയാസ് (പ്രസിഡണ്ട്) കെ.ബാബു (സെക്രട്ടറി)കെ.സി.ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009