ശ്രീകണ്ഠാപുരം വാർത്തകൾ

വഖഫിന്റെ പേരിൽ ആരേയും ഒഴിപ്പിക്കാൻ അനുവദിക്കില്ല: കത്തോലിക്ക കോൺഗ്രസ് .

Whatsapp Image 2024 11 08 At 14.56.24 (1)

വഖഫിന്റെ പേര് പറഞ്ഞ് കേരളത്തിലെ ഒരു ജനസമൂഹത്തേയും അവരുടെ സ്വന്തം താമസസ്ഥലത്ത് നിന്ന് കുടിയൊഴിപ്പിക്കാമെന്ന്  ആരും വ്യാമോഹിക്കേണ്ടെന്ന് കത്തോലിക്ക കോൺഗ്രസ്‌ തലശേരി അതിരൂപതാ കമ്മിറ്റി.

പരസ്യം

പയ്യാവൂർ: മുനമ്പം നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ (10/11/24) ഐക്യദാർഢ്യ ദിനമായി ആചരിക്കുവാൻ പനത്തടിയിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ്‌ അതിരൂപത എക്സിക്യൂട്ടീവ് കൺവെൻഷൻ തീരുമാനിച്ചു. ഇതോടൊപ്പം എല്ലാ യൂണിറ്റുകളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കും. തുടർന്ന് 13 ന്  തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ എന്നിവരുടെ നേതൃത്വത്തിൽ  തലശേരി അതിരൂപതയിലെ കത്തോലിക്ക കോൺഗ്രസ് പ്രവർത്തകർ മുനമ്പം സമര പന്തലിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച് പിന്തുണ അറിയിക്കും. റബറിൻ്റെ വിലയിടിവ് മൂലം കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നും, സ്വാഭാവിക റബറിന് അടിസ്ഥാന വില കിലോഗ്രാമിന് 250 രൂപയായി പ്രഖ്യാപിച്ച് ഉടൻ തന്നെ കർഷകർക്ക് നൽകാനുള്ള ഇൻസെന്റീവ് തുക നൽകണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടിവ് കൺവൻഷൻ ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത  പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ,ജിമ്മി ആയിത്തമറ്റം,ഫാ.ജോസഫ് വാരണത്ത്, ഫാ.അനീഷ് ചക്കിട്ടമുറിയിൽ, ബെന്നിച്ചൻ മഠത്തിനകം, ഷിനോ പാറയ്ക്കൽ, ജോസഫ് മാത്യു കൈതമറ്റം, ജോണി തോലമ്പുഴ, പിയൂസ് പറയിടം, ബിജു ഒറ്റപ്ലാക്കൽ, ജോസ് പുത്തൻപുരയ്ക്കൽ, മാത്യു വള്ളംകോട്ട്, തോമസ് വരമ്പുങ്കൽ, ബെന്നി ചേരിയ്ക്കത്തടത്തിൽ, ബിജു മണ്ഡപത്തിൽ, ഡേവീസ് ആലങ്ങാടൻ, ജോളി ജോസഫ് എളരഞ്ഞിയിൽ, സാജു പടിഞ്ഞാറേട്ട്, ജിജി കുന്നപ്പള്ളി, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ, രാജീവ് കണിയാന്തിര എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm