ക്ലീൻ സിറ്റി മാനേജർ മോഹൻ നമ്പ്യാർ ഹരിതോത്സവം ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം : നവംബർ 11 മുതൽ ചെമ്പന്തൊട്ടിയിൽ നടക്കുന്ന ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം പ്രകൃതി സൗഹൃദമായിരിക്കണമെന്ന ദൃഢനിശ്ചയത്തോടെ ശ്രീകണ്ഠപുരം നഗരസഭയിലെ മുപ്പത് ഹരിതകർമ സേനാംഗങ്ങൾ കലോത്സവ നഗരിയിലെത്തി. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് ഹരിതോത്സവമാക്കി മാറ്റാൻ ശുചിത്വ നിഷ്ഠകൾ ബോധ്യപ്പെടുത്തി തെങ്ങോല, ഈറ്റ എന്നിവ ഉപയോഗിച്ച് കുട്ടകൾ നിർമിച്ച് സ്കൂളിന് നൽകി. പിഎച്ച്ഐ സതീഷ്, ഹരിതകർമ സേന പ്രസിഡൻ്റ് കെ.ലിഷ, സെക്രട്ടറി ഷീജ ജോമോൻ എന്നിവർ പ്രസംഗിച്ചു. ഹരിതകർമ സേനാംഗങ്ങൾ അമ്പതിലേറെ ഓലക്കുട്ടകൾ നിർമിച്ച് സ്കൂൾ മുഖ്യാധ്യാപകൻ ബിജു സി. ഏബ്രഹാമിന് കൈമാറി. മേരിക്കുട്ടി ആലയ്ക്കൽ, സോയ് ജോസഫ്, സജി അടവിച്ചിറ, വർഗീസ് നെടിയകാല, സജി കാരുവേലിൽ, ഷൈനി അരിമണ്ണിൽ എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009