ശ്രീകണ്ഠാപുരം വാർത്തകൾ

വഖഫ് ചെയർമാൻ്റെ പ്രഖ്യാപനം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി: കത്തോലിക്ക കോൺഗ്രസ് 

Images (8)

സംസ്ഥാനത്തെ ഒരു പ്രദേശത്തുള്ള ജനങ്ങളുടെ ആശങ്കകളും ആകുലതകളും കേരളസമൂഹം ഒന്നാകെ ഗൗരവമായി ചർച്ച ചെയ്യുമ്പോൾ തന്നെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുമെന്ന ചെയർമാൻ്റെ പ്രഖ്യാപനം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്ക കോൺഗ്രസ്

പരസ്യം

പൈസക്കരി: സംസ്ഥാനത്തെ ഒരു പ്രദേശത്തുള്ള ജനങ്ങളുടെ ആശങ്കകളും ആകുലതകളും കേരളസമൂഹം ഒന്നാകെ ഗൗരവമായി ചർച്ച ചെയ്യുമ്പോൾ തന്നെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുമെന്ന ചെയർമാൻ്റെ പ്രഖ്യാപനം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്ക കോൺഗ്രസ്. വില കൊടുത്ത് വാങ്ങിയ ഭൂമിയുടെ ആധാരവും രജിസ്റ്റർ ചെയ്ത് വർഷം തോറും നികുതിയും നൽകി അവിടെ വീട് വച്ച് ജീവിച്ചുവരുന്ന സാധാരണ ജനങ്ങളിൽ നിന്ന് നീതിരഹിതവും നിയമവിരുദ്ധവുമായി ഭൂമി തട്ടിയെടുക്കാനുള്ള ശ്രമത്തിന് സർക്കാർ കൂട്ടുനിൽക്കരുത്. കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിച്ച് ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശുപ്പെട്ടു. ചന്ദനക്കാംപാറ ചെറുപുഷ്പ ഓഡിറ്റോറിയത്തിൽ നടന്ന കത്താേലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോനാതല സമ്മേളനം ഫൊറോന ഡയറക്ടർ ഫാ.ജെയ്സൺ വാഴകാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡൻ്റ് ബെന്നി ചേരിയ്ക്കത്തടം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സമിതിയംഗം ബേബി നെട്ടനാനി മുഖ്യ പ്രഭാഷണം നടത്തി. അതിരൂപത, ഫൊറോന ഭാരവാഹികളായ വർഗീസ് പള്ളിച്ചിറ, വിത്സൺ ചാക്കാേ, കുര്യൻ കുരീക്കാട്ടിൽ, തങ്കച്ചൻ വടക്കേക്കര, തോമസ് കുമ്പിടിയാങ്കൽ, ജാൻസി പടുപുര, മേരി വടകര, തോമസ് ഇളയാനിത്തോട്ടം, സജി അട്ടിയ്ക്കൽ, മാത്യു എടപ്പാടി, ബെന്നി പെരികിലാമല എന്നിവർ പ്രസംഗിച്ചു. മുനമ്പം വിഷയം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പരിഹാരം കാണണമെന്ന പാണക്കാട് തങ്ങളുടെ നിർദ്ദേശം ഏറെ സന്തോഷവും ആശ്വാസവും പകരുന്നതാണെന്ന് സമ്മേളനം വിലയിരുത്തി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm