ശ്രീകണ്ഠാപുരം വാർത്തകൾ

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ദമ്പതികളെ അറസ്റ്റ് ചെയ്യാൻ നിർദേശം  

Whatsapp Image 2024 11 07 At 17.50 Copy

ഇസയേലിൽ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി ടൂർ പാക്കേജിൻ്റെ മറവിൽ ആളുകളെ വിദേശത്തേക്ക് കടത്തി കോടികൾ തട്ടിയെടുത്ത ദമ്പതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ കുടിയാന്മല പോലീസിന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം.

പരസ്യം

പയ്യാവൂർ: ഇസയേലിൽ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി ടൂർ പാക്കേജിൻ്റെ മറവിൽ ആളുകളെ വിദേശത്തേക്ക് കടത്തി കോടികൾ തട്ടിയെടുത്ത ദമ്പതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ കുടിയാന്മല പോലീസിന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം. കണ്ണൂർ മണ്ടളം സ്വദേശി ഓലിയ്ക്കൽ ഒ.എസ്. ജോസഫ് നൽകിയ പരാതിയിലാണ് നടപടി. ഇതേ കേസിലെ മറ്റൊരു പ്രതിയായ കാസർഗോഡ് ജില്ലയിലെ പാലാവയൽ വളവനാട്ട് വീട്ടിൽ ജോസഫ് ആഗസ്തിയെ മാസങ്ങൾക്ക് മുമ്പ് കോട്ടയത്തെ ഒരു പ്രാർത്ഥനാ കേന്ദ്രത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളിൽ പ്രഭാഷണം നടത്താറുള്ള ജിജോ ബ്രദർ എന്നറിയപ്പെടുന്നയാളാണ് ജോസഫ് അഗസ്തി. ജാമ്യത്തിലിറങ്ങിയ ജോസഫ് ആഗസ്തി ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ ബുധനാഴ്ചകളിലും കുടിയാന്മല പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നുണ്ട്. കേസിലെ പ്രതികളിലൊരാളായ ജോസഫ് ആഗസ്തി അറസ്റ്റിലായ വിവരമറിഞ്ഞപ്പോൾ പ്രധാന പ്രതികളായ ദമ്പതികൾ ഒളിവിൽ പോവുകയായിരുന്നു. ഇടുക്കി ജില്ലയിലെ കാളിയാർ സ്വദേശികളായ വെട്ടിയ്ക്കൽ സാൻജോ, ഭാര്യ ആശാ തോമസ് എന്നിവരെയാണ് കണ്ടെത്തേണ്ടത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി മാറി മാറി ഒളിവിൽ കഴിയുന്ന ഇവർ ഇതിനിടെ വ്യാജപേരിൽ പാസ്പോർട്ടും ആധാറും തരപ്പെടുത്തി രാജ്യം വിടാൻ നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പണം നഷ്ടപ്പെട്ടവരിലൊരാളായ മണ്ടളം ഓലിയ്ക്കൽ ജോസഫ് ഡിജിപിക്ക് പരാതി നൽകിയത്. ജോസഫിനും ഭാര്യക്കും ഇസ്രയേലിലെ സൂപ്പർ മാർക്കറ്റിൽ ജോലി ലഭ്യമാക്കിയെന്ന് വിശ്വസിപ്പിച്ചാണ് പതിനൊന്ന് ലക്ഷത്തി എൺപതിനായിരം രൂപ തട്ടിയെടുത്തത്. ഭാര്യയും മൂന്ന് മക്കളുമുള്ള ജോസഫ് കടബാധ്യതയിൽ ദുരിതത്തിലായതോടെ  നാടുവിട്ട് മറ്റിടങ്ങളിൽ പോയി കൂലിപ്പണി ചെയ്താണ് ഇപ്പോൾ കുടുംബം പോറ്റുന്നത്. കേസിലെ പ്രധാന പ്രതികളായ ദമ്പതികൾ തൊടുപുഴയിൽ നടത്തിവന്ന റോസറി ട്രാവൽസ് ഇൻ്റർനാഷണൽ എന്ന സ്ഥാപനത്തിൻ്റെ മറവിലായിരുന്നു തട്ടിപ്പ്. ഇസ്രയേലിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജ് ഒരുക്കിയാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്. ടൂർ പാക്കേജിൽ ഒരാളിൽ നിന്ന് ഒന്നര മുതൽ ഒന്നേമുക്കാൽ ലക്ഷം രൂപവരെ ഈടാക്കിയിരുന്നു. ടൂറിനായി എത്തുന്നവരിൽ ഇസ്രയേലിൽ ജോലി ആഗ്രഹിക്കുന്നവരിൽ നിന്ന് ആറ് മുതൽ എട്ട് ലക്ഷം രൂപവരെയാണ് വാങ്ങിയിരുന്നത്. ജോലിക്കായി പണം നൽകുന്നവരെ ടൂർ ഗ്രൂപ്പുകളായി ജോർദ്ദാനിലെത്തിച്ച് ഇസ്രയേലിലേക്ക് കടത്തുകയായിരുന്നു പദ്ധതി. സാൻജോയുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങൾ നൽകി ജോർദ്ദാനിലെത്തിയവരെ ഇസ്രയേൽ വിസ ലഭിക്കാൻ കാലതാമസമുള്ളതിനാൽ നാട്ടിലേക്ക് മടങ്ങി വീണ്ടും വരാമെന്ന് പറഞ്ഞ് ഇയാൾ തിരിച്ചയക്കുകയാണുണ്ടായത്. പണം നഷ്ടപ്പെട്ടവരിൽ ചിലർ പരാതി നൽകിയതോടെ ഒളിവിൽ കഴിഞ്ഞുവന്ന സാൻജോയെ ഒരിക്കൽ കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ഒളിവിൽ പോകുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി എൺപതോളം പേർ ഈ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇടുക്കി കാളിയാറിലെ സാൻജോയുടെ ഭാര്യ വീട്ടിൽ നടത്തിയ പരിശോധനയിൽ വിദേശത്തേക്ക് കൊണ്ടുപോകാൻ തയാറാക്കിയ നൂറ്റിയറുപത് പേരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തട്ടിപ്പ് സംബന്ധിച്ച് തൊടുപുഴയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് വിവിധ അക്കൗണ്ടുകളിലൂടെ പണം സ്വീകരിച്ച സാൻജോയുടെ ബന്ധുക്കളെക്കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm