സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണനയർഹിക്കുന്ന പെൺകുട്ടികളുടെ വിഭാഗം നൂറ് മീറ്റർ ഓട്ടത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ നഷ് വ സർഫുദ്ദീന് ചേടിച്ചേരി ദേശമിത്രം യുപി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം.
പയ്യാവൂർ: സംസ്ഥാന സ്കൂൾ കായിക മേളയിൽ സവിശേഷ പരിഗണന അർഹിക്കുന്ന പെൺകുട്ടികളുടെ വിഭാഗം നൂറ് മീറ്റർ ഓട്ടത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ നഷ് വ സർഫുദ്ദീന് ചേടിച്ചേരി ദേശമിത്രം യുപി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് ഘോഷയാത്രയായി നഷ് വ യുടെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. സ്കൂൾ മുഖ്യാധ്യാപിക ഒ.സി.ബേബിലത പൂച്ചെണ്ട് നൽകിയും സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി അഡ്വ.പ്രമോദ് കാളിയത്ത് ഹാരാർപ്പണം നടത്തിയുമാണ് ആദരിച്ചത്. തുടർന്ന് സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ ഒ.സി. ബേബിലത, അഡ്വ.പ്രമോദ് കാളിയത്ത്, സി.സുനോജ്, എ.സുകിഷ, ടി.പി.മോളി, എം.വി.നിഷ, ബിആർസി ട്രെയിനർമാരായ സപ്ന, പ്രസീത എന്നിവർ അനുമോദന പ്രഭാഷണം നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009