നവംബർ 11 മുതൽ നാല് ദിവസങ്ങളിലായി ചെമ്പന്തൊട്ടിയിൽ നടക്കുന്ന ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ വിളംബര ഘോഷയാത്ര ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ശ്രീകണ്ഠപുരം : നവംബർ 11 മുതൽ ചെമ്പന്തൊട്ടിയുടെ മണ്ണിൽ അരങ്ങേറുന്ന ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം വിളംബരം ചെയ്ത് വാദ്യഘോഷാദികളുടെ അകമ്പടിയോടെ വർണ ശബളാഭമായ ഘോഷയാത്ര നടത്തി. ചെറുപുഷ്പം യുപി സ്കൂളിൽ നിന്നാരംഭിച്ച ഘോഷയാത്ര ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫീന വർഗീസ്, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി.ജോസഫ് കൊന്നയ്ക്കൽ, വാർഡ് കൗൺസിലർ കെ.വി.ഗീത, എഇഒ പി.കെ.ഗിരീഷ് മോഹൻ, ബിപിസി ടി.വി.ഒ.സുനിൽകുമാർ, സ്കൂൾ മാനേജർ ഫാ.ആൻറണി മഞ്ഞളാംകുന്നേൽ, ക്ലീൻ സിറ്റി മാനേജർ മോഹൻ നമ്പ്യാർ എന്നിവരടക്കം നിരവധി പ്രമുഖർ ഘോഷയാത്രയിൽ പങ്കെടുത്തു. വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.സെൻ്റ് ജോർജ് ഹൈസ്കൂളിൽ സമാപിച്ച ഘോഷയാത്രയിൽ പൊതുജന പങ്കാളിത്തവും സജീവമായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009