പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ വിദ്യാർത്ഥികൾ മുഖ്യപങ്ക് വഹിച്ച് നടത്തിയ ‘ഊണിൻ്റെ മേളം’ പരിപാടിയിൽ നിന്ന്.
പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ പങ്കുവയ്ക്കലിൻ്റെ പാഠവുമായി ‘ഊണിൻ്റെ മേളം’ പരിപാടി സംഘടിപ്പിച്ചു. നാലാം ക്ലാസിലെ താളും തകരയും, ഊണിൻ്റെ മേളം എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചാണ് സദ്യ ഒരുക്കിയത്. വിദ്യാർത്ഥികളുടെ പുരയിടത്തിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളൊരുക്കാൻ അധ്യാപകരും സഹായിച്ചു. പതിനെട്ട് തരം കറികളും പായസവും ചേർന്ന വിഭവങ്ങൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കുവച്ചു. വിളമ്പുകാരായെത്തിയ നാലാം ക്ലാസുകാരെ ഏറെ കൗതുകത്തോടെയാണ് മറ്റ് വിദ്യാർത്ഥികൾ വരവേറ്റത്. കരുതലിൻ്റെയും പങ്കുവെക്കലിൻ്റെയും മഹത്തായ പാഠങ്ങൾ വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു. കൂടാതെ പാക്കറ്റ് ഭക്ഷണങ്ങളുടെയും കൃത്രിമ ഭക്ഷണസാധനങ്ങളുടെയും തള്ളിക്കയറ്റത്തിൽ നാടൻ ഭക്ഷണങ്ങളുടെ പ്രധാന്യം അടുത്തറിയാൻ സാധിച്ച പ്രവർത്തനങ്ങൾക്ക് സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, കെ.എ.ആൻസി, ടി.സ്വപ്ന, സ്കൂൾ ലീഡർ എം.ആർ.ശ്രീഹരി, ജോസ്മി ജോസ്, മാതൃസമിതി പ്രസിഡൻ്റ് സൗമ്യ ദിനേശ്, പാചകത്തൊഴിലാളികളായ സോണിയ തോമസ്, അമിത എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009