നവംബർ 11 മുതൽ 14 വരെ ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിലും ചെറുപുഷ്പം യു പി സ്കൂളിലുമായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു
നവംബർ 11 മുതൽ 14 വരെ ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിലും ചെറുപുഷ്പം യു പി സ്കൂളിലുമായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർപേഴ്സൺ ഡോ .കെ വി ഫിലോമിന,ജനറൽ കൺവീനർ ബിജു സി അബ്രഹാം, എഇഒ പി.കെ. ഗിരീഷ് മോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 12 വേദികളിലായി നടക്കുന്ന അറബിക്, സംസ്‌കൃതം, ജനറൽ കലോത്സവത്തിൽ ഉപജില്ലയിലെ 94 സ്കൂളുകളിൽ നിന്നായി 7451 കൊച്ചു കലാകാരന്മാർ പങ്കെടുക്കും. പുതുതായി ചേർത്ത ഗോത്രകലകൾ ഉൾപ്പെടെ 351ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. നവംബർ 11 ന് വേദി ഒന്ന് ‘നീലാംബരി’യിൽ വച്ച് സംഘാടക സമിതി ചെയർപേഴ്സൺ ഡോ കെ വി ഫിലോമിനയുടെ അധ്യക്ഷതയിൽ ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.തലശ്ശേരി അതിരൂപത ചാൻസലർ റവ ഡോ ജോസഫ് മുട്ടത്തുകുന്നേൽ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, ഇരിക്കൂർ എ ഇ ഒ പി.കെ.ഗിരീഷ് മോഹൻ തുടങ്ങിയവർ സന്നിഹിതരാകും. ഹരിത പെരുമാറ്റചട്ടം അനുസരിച്ചാണ് സംഘാടക സമിതി മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. വർണ്ണ ശബളമായ വിളംബരഘോഷയാത്ര നടന്നു. ഇനി ഹരിത കലോത്സവ തയ്യാറെടുപ്പുകൾ സ്കൂൾ അങ്കണത്തിൽ നടക്കും.ശനിയാഴ്ച പൊതു ശുചീകരണം നടത്തും. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കലോത്സവ പാചകപ്പുരയിൽ പാല് കാച്ചൽ നടത്തും. കലോത്സവ നാഗരിയിലെത്തുന്ന മുഴുവൻ കുരുന്നു കലാകാരന്മാർക്കും കലയുടെ വിരുന്ന് ആസ്വദിക്കാൻ വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സ്കൂൾ മാനേജർ റവ ഫാ ആന്റണി മഞ്ഞളാംകുന്നേൽ, ബിപിസി ടി.വി.ഒ. സുനിൽ കുമാർ, പ്രോഗ്രാം കൺവീനർ ജോയ്സ് സഖറിയാസ്, പിടിഎ പ്രസിഡൻ്റ് സജി അടവിച്ചിറ, എച്ച്എം ഫോറം സെക്രട്ടറി സോജൻ ജോർജ്,വൈസ് പ്രസിഡൻ്റ് കെ.പി. വേണുഗോപാലൻ, കെ.ബി.ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009