വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ വിജയികളായ ടീമംഗങ്ങൾ ട്രോഫികളുമായി വൈഎംസിഎ ഭാരവാഹികൾക്കൊപ്പം.
പയ്യാവൂർ: വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പേരാവൂർ വൈഎംസിഎ ടീം ഒന്നാം സ്ഥാനവും ചപ്പാരപ്പടവ് ബിബിസി ഇൻഡോർ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെമ്പേരി വൈഎംസിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 34 ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ പേരാവൂർ വൈഎംസിഎ ടീം അംഗങ്ങളായ ജോർജ് ജോസഫ്, റിഷ്വിൻ എന്നിവർക്ക് ചെമ്പേരി കെഎസ് ബിൽഡേഴ്സ് സ്പോൺസർ ചെയ്ത 4000 രൂപ കാഷ് പ്രൈസും രണ്ടാം സ്ഥാനത്തിന് അർഹരായ ചപ്പാരപ്പടവ് ബിബിസി ടീം അംഗങ്ങളായ ജയപ്രകാശ്, റിയാസ് എന്നിവർക്ക് ചെമ്പേരി മേക്കലാത്ത് ജ്വല്ലറി സ്പോൺസർ ചെയ്ത 2000 രൂപ ക്യാഷ് പ്രൈസും നൽകി. മത്സര വിജയികൾക്കും മികച്ച കായികതാരങ്ങൾക്കുമുള്ള ട്രോഫികൾ സ്പോൺസർ ചെയ്തത് തളിപ്പറമ്പ് സ്പോർട്സ് കോർണറാണ്. വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ചാലിൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ അഡ്വ.വി.ജെ. ഷാജിമോൻ, വൈസ് പ്രസിഡന്റ് ഷീൻ ഏബ്രഹാം, ട്രഷറർ സന്ദീപ് കടൂക്കുന്നേൽ എന്നിവർ ജേതാക്കൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും കൈമാറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009