റബറിന് കിലോഗ്രാമിന് ഇരുനൂറ്റമ്പത് രൂപയെങ്കിലും അടിസ്ഥാന വില നിശ്ചയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും പയ്യാവൂർ നാളികേരഫെഡറേഷൻ
റബർ കർഷകരെ രക്ഷിച്ചില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രതികരണമുണ്ടാകും പയ്യാവൂർ: ജീവനോപാധിക്കായി കർഷകർ കഠിനാധ്വാനം ചെയ്ത് ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബറിന് കിലോഗ്രാമിന് ഇരുനൂറ്റമ്പത് രൂപയെങ്കിലും അടിസ്ഥാന വില നിശ്ചയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അല്ലാത്ത പക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ കൊടിയുടെ നിറം നോക്കാതെ ശക്തമായ പ്രതികരണമുണ്ടാകുമെന്നും പയ്യാവൂർ നാളികേരഫെഡറേഷൻ. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കക്ഷികളും പിന്തുടരുന്നത് കർഷകരെ വഞ്ചിക്കുന്ന സമീപനമാണ്. റബർ വില അടിക്കടി കുറഞ്ഞു വരുന്നത് റബർ കർഷകരെ മാനസികമായി തകർത്തിരിക്കുകയാണെന്നും ഈ അവസ്ഥയിൽ നിന്ന് അവരെ രക്ഷിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും യോഗം പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പയ്യാവൂരിൽ ചേർന്ന ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ കുഴിവേലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ പൗവത്തേൽ ആമുഖ പ്രഭാഷണം നടത്തി. റോബിൻ സഖറിയാസ്, തോമസ് കുറുവത്താഴത്ത് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009