മിക്കവാറും എല്ലായിടത്തും കയ്യേറ്റങ്ങൾ അതേപോലെതന്നെ നിലനിൽക്കുകയാണ്. ഇത് തിരിച്ചെടുക്കാൻ അധികൃതർ തയാറാകുന്നില്ല. ഡ്രെയ്നേജ് സംവിധാനം ഒരുക്കിയിരിക്കുന്നത് തീർത്തും അശാസ്ത്രീയമായാണ് : എഎപി
പയ്യാവൂർ: ശ്രീകണ്ഠപുരം- ചെമ്പന്തൊട്ടി-നടുവിൽ റോഡ് കിഫ്‌ബി ഫണ്ടുയോഗിച്ച് വീതി കൂട്ടി ടാറിംഗ് പ്രവൃത്തി പുരോഗമിക്കുകയാണ്. കൊക്കായി മുതൽ ഓടത്തുപാലം വരെയുള്ള ഭാഗത്തു പതിനഞ്ച് മുതൽ മുപ്പത്തിമൂന്ന് മീറ്റർ വരെ റോഡിന് വീതിയുണ്ട്. 1927 ൽ സെക്യൂരിറ്റി റോഡിനൊപ്പം ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്ത റോഡാണിത്. പന്ത്രണ്ട് മീറ്ററായാണ് റോഡിന് ഇപ്പോൾ വീതി കൂട്ടേണ്ടത്. മിക്കവാറും എല്ലായിടത്തും കയ്യേറ്റങ്ങൾ അതേപോലെതന്നെ നിലനിൽക്കുകയാണ്. ഇത് തിരിച്ചെടുക്കാൻ അധികൃതർ തയാറാകുന്നില്ല. ഡ്രെയ്നേജ് സംവിധാനം ഒരുക്കിയിരിക്കുന്നത് തീർത്തും അശാസ്ത്രീയമായാണ്. ചെമ്പന്തൊട്ടി മുതൽ ഓടത്തുപാലം വരെയുള്ള ഭാഗങ്ങളിൽ റോഡിൻ്റെ വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പാേൾ നടക്കുന്നത്. മിക്കയിടങ്ങളിലും നേരെത്തെ ഉണ്ടായിരുന്ന ചെറിയ വളവുകൾ പോലും അതേപടി നിലനിർത്തിയിരിക്കുകയാണ്. പൊതുമരാമത്തു വകുപ്പ് കൃത്യമായി അളന്ന് തിട്ടപ്പെടുത്തി കരാറുകാർക്ക് നൽകിയിരുന്നെങ്കിൽ വളവുകളും തിരിവുകളും കുറഞ്ഞ റോഡായി മാറുമായിരുന്നു. ഓടത്തുപാലത്തിനടുത്ത് റോഡിന് മുപ്പത്തിമൂന്ന് മീറ്റർ വീതിയുണ്ട്. അതിൽ 12 മീറ്റർ മാത്രമെടുത്തു ബാക്കി കയ്യേറ്റക്കാർക്ക് നൽകിയിരിക്കുകയാണ്. ആം ആദ്മി പാർട്ടി കിസാൻ വിംഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് തോമസ് കുര്യൻ ഇക്കാര്യങ്ങൾ വിശദമാക്കി തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിൽ പരാതി നൽകിയിട്ടുണ്ട്. യാതൊരു വെള്ളപ്പൊക്ക ഭീഷണിയുമില്ലാത്ത ചെമ്പൻതൊട്ടി ടൗണിൽ .62 മീറ്റർ റോഡ് ഉയർത്തുകയാണ്. മൃഗശുപത്രിക്കു സമീപമുള്ള ഒരു മൊട്ടക്കുന്നു സംരക്ഷിക്കാനാണ് ടൗണിലെ റോഡ് ഉയർത്തുന്നത്. ഇത്തരത്തിൽ ആശാസ്ത്രീയമായി റോഡ് ഉയർത്തി നിർമിച്ചാൽ ചെമ്പന്തൊട്ടി ടൗണിൽ വൻ അപകടങ്ങൾക്കിടയാകുമെന്നാണ് വിദഗ്ദർ പറയുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന റോഡ് വികസനത്തിൽ ചില തത്പര കക്ഷികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാതെയും വഹനാപകടങ്ങൾക്കിടയാകുന്ന രീതിയിലും ആശാസ്ത്രീയി നടത്തുന്ന റോഡ് നിർമാണത്തിൽ താലൂക്ക് സഭയുടെ ഇടപെടൽ ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009