പദ്ധതിയുടെ ഭാഗമായി മേഖലയിലെ എല്ലാ യൂണിറ്റുകളിലും ഗുണമേന്മയുള്ള ഹൈബ്രിഡ് തൈകളും വിത്തുകളും വിതരണം ചെയ്യാൻ ചെമ്പേരിയിൽ ചേർന്ന മേഖല പ്രതിനിധി സമ്മേളനം തീരുമാനിച്ചു.
പയ്യാവൂർ: ഇതര സംസ്ഥാനങ്ങളിൽ മാരകമായ കീടനാശിനികൾ പ്രയോഗിച്ച് ഉൽപാദിപ്പിക്കുന്ന പച്ചക്കറികളാണ് മലയാളികൾ തങ്ങളുടെ ഭക്ഷണാവശ്യത്തിന് മുഖ്യമായും ഉപയോഗിക്കുന്നത്. തന്മൂലം ജീവിത ശൈലീരോഗങ്ങൾ ഉൾപ്പെടെ നിരവധി രോഗങ്ങൾ കേരളീയരെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യമാണ് ഈ അടുത്തകാലത്ത് നടത്തപ്പെട്ട ആരോഗ്യ സർവെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സ്വന്തം കൃഷിയിടങ്ങളിൽ ജൈവകൃഷിരീതിയിലൂടെ പച്ചക്കറികൾ ഉത്പാദിപ്പിച്ച് ഭക്ഷ്യ സുരക്ഷയും അതോടൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘സുരക്ഷ-24′ എന്ന ജനകീയ പദ്ധതിക്ക് ഏകെസിസി. ചെമ്പേരി മേഖല നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ഭാഗമായി മേഖലയിലെ എല്ലാ യൂണിറ്റുകളിലും ഗുണമേന്മയുള്ള ഹൈബ്രിഡ് തൈകളും വിത്തുകളും വിതരണം ചെയ്യാൻ ചെമ്പേരിയിൽ ചേർന്ന മേഖല പ്രതിനിധി സമ്മേളനം തീരുമാനിച്ചു. ഓരോ യൂണിറ്റിലേയ്ക്കും ആവശ്യമായ തൈകളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ മേഖലഭാരവാഹികളെ എത്രയും വേഗം അറിയിക്കേണ്ടതാണ്. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന മേഖല സമ്മേളനം മേഖല ഡയറക്‌ടർ ഫാ.പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്’ ബിജു മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്‌ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. സിജോ കണ്ണേഴത്ത്, ഷാജു വടക്കേൽ, ജോമി മുതുകുന്നേൽ, തങ്കച്ചൻ വെണ്ണായപ്പള്ളിൽ, ജോസഫ് പാനൂച്ചിറ എന്നിവർ പ്രസംഗിച്ചു. വില നൽകി വാങ്ങിയ സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി സമരം ചെയ്യുന്ന മുനമ്പത്തെ ജനങ്ങളുടെ പോരാട്ടത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വഖഫ് ബോർഡിന്റെ തെറ്റായ സമീപനത്തിനെതിരെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും യോഗം അഭിപ്രായപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009